ADVERTISEMENT

ബ്രസൽസ്∙ യുവേഫ നേഷന്‍സ് ലീഗിൽ ബൽജിയത്തെ തോൽപിച്ച് ഇറ്റലി. 11–ാം മിനിറ്റിൽ സാൻഡ്രോ ടൊനാലിയാണ് ഇറ്റലിയുടെ വിജയഗോൾ കണ്ടെത്തിയത്. അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച ഇറ്റലി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം കരുത്തരായ ഫ്രാൻസിനെ ഇസ്രയേൽ ഗോൾ രഹിത സമനിലയിൽ തളച്ചു.

മറ്റൊരു മത്സരത്തിൽ ഗ്രീസിനെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ചു. ഒലി വാറ്റ്കിൻസ് (ഏഴാം മിനിറ്റ്), കേർട്ടിസ് ജോൺസ് (83) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോൾ സ്കോറർമാർ. 77–ാം മിനിറ്റിൽ ഒഡിസിയസ് വ്ലാചോദിമോസിന്റെ പിഴവിൽ ഗ്രീസ് സെൽഫ് ഗോളും വഴങ്ങി.

English Summary:

Italy Beat Belgium, UEFA Nations League Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com