30 ലക്ഷം രൂപയുണ്ടോ ? ; ‘പറക്കും ബാഗു’മായി ലൂയി വിറ്റൻ

Mail This Article
വ്യത്യസ്തമായ ഹാന്റ് ബാഗ് ഡിസൈനുകൾ അവതരിപ്പിച്ച് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിൽ മുൻപന്തിയിലാണ് ആഡംബര ബ്രാൻഡ് ലൂയി വിറ്റൻ. വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി.
ലൂയി വിറ്റന്റെ 2021 വിന്റർ കലക്‌ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്. അമേരിക്കൻ ഡിസൈനർ വിർജിൽ അബ്‌ലോഹ് ആണു ബാഗ് ഡിസൈന്‍ ചെയ്തത്. 39,000 ഡോളർ ആണു ബാഗിന്റെ വില. ഏകദേശം 30 ലക്ഷം രൂപ!
‘പറക്കും ബാഗ്’ എന്ന പേരിൽ ഫാഷന്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ഈ ആഡംബര ബാഗ് ശ്രദ്ധ നേടുകയാണ്. കൂടുതൽ ഡിസൈനുകൾ ലൂയി വിറ്റന്റെ അണിയറയിൽ ഒരുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary : Louis Vuitton’s latest: An airplane-shaped bag that is worth lakhs