ADVERTISEMENT

പ്രധാനമന്ത്രി, രാഷ്ട്രപതി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാനുള്ള പുതിയ എയർ ഇന്ത്യ വണ്ണിന്റെ ഫോട്ടോകൾ ചോർന്നതിനെ തുടർന്ന് എയർ ഇന്ത്യ ക്രൂ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. പുതിയ വിമാനം ഇന്ത്യയിലെത്തിയപ്പോൾ ക്രൂ അംഗം ക്യാബിന്റെ ഫോട്ടോയെടുത്തിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വി‌ഐ‌പി വിമാനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തു.

 

കഴിഞ്ഞ മാസം ആദ്യത്തിലാണ് എയർ ഇന്ത്യ വണ്ണിന്റെ ഫോട്ടോ പകർത്തൽ സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യയിലെ ഒരു മുതിർന്ന ക്യാബിൻ ക്രൂ അംഗം കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടുന്നതിന് വിമാനത്തിന്റെ ക്യാബിന്റെ ചിത്രമെടുക്കാനുള്ള അവസരം ഉപയോഗിച്ചു. ക്യാബിൻ ലേഔട്ട്, സീറ്റുകൾ എന്നിവയും അതിലേറെയും കാണിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ നിരവധി ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

 

ഈ സംഭവം കണ്ടപ്പോൾ തന്നെ തടയേണ്ട ക്യാബിൻ ക്രൂ അംഗത്തെയും ക്യാബിൻ സൂപ്പർവൈസറെയും അനിശ്ചിതകാലത്തേക്കും സസ്‌പെൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. കൂടാതെ, ഫോട്ടോകൾ ലഭിച്ച മുൻ പൈലറ്റിന്റെ ആനുകൂല്യങ്ങളും എയർലൈൻ റദ്ദാക്കി. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്നും എയർ ഇന്ത്യ സൂചന നൽകി.

 

ഫ്ലൈറ്റ് സിസ്റ്റങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ വിഐപി വിമാനങ്ങളിലേക്കുള്ള പ്രവേശനം സാധാരണയായി പരിമിതപ്പെടുത്താറുണ്ട്. ഈ വിമാനങ്ങളിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനം പോലും സുരക്ഷാ ടീമുകൾ നിയന്ത്രിക്കാറുണ്ട്. വിവിഐപി വിമാനത്തിന് ചുറ്റുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണെന്നത് രഹസ്യമല്ല. അത്തരം ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ തിരഞ്ഞെടുത്ത ക്രൂവിന് സാധാരണയായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊട‌ുക്കാറുണ്ട് എന്നാണ് മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞത്.

 

English Summary: Indian PM’s VVIP Aircraft Pictures Leaked Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com