പിഎസ്‌സി പ്രൊഫൈൽ റദ്ദാക്കാൻ എന്തു ചെയ്യണം?

Mail This Article
ആദ്യ പ്രൊഫൈലിന്റെ യൂസർ ഐഡിയും പാസ്‌വേഡും നഷ്ടപ്പെട്ടതിനാൽ രണ്ടാമതൊരു പ്രൊഫൈൽ തയാറാക്കി. ആദ്യ പ്രൊഫൈൽ ഒഴിവാക്കാൻ എന്താണു ചെയ്യേണ്ടത്? പ്രൊഫൈലിൽ നേരത്തേ നൽകിയ ഫോൺ നമ്പർ മാറ്റാൻ എന്താണു ചെയ്യേണ്ടത്?
ഒരു ഉദ്യോഗാർഥി ഒന്നിലധികം പ്രൊഫൈൽ സൃഷ്ടിക്കുന്നതു ശിക്ഷാർഹമായതിനാൽ താങ്കൾ ഒരു പ്രൊഫൈൽ ഒഴിവാക്കേണ്ടതാണ്. ഒന്നിലധികം പ്രൊഫൈൽ ഉളളവർ ഒരു പ്രൊഫൈൽ നിലനിർത്തി രണ്ടാമത്തേത് ഒഴിവാക്കാൻ അപേക്ഷിക്കുമ്പോൾ 2 പ്രൊഫൈലുകളുടെയും യൂസർ ഐഡി, ഒപ്പ്, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തി തപാൽ മുഖേന അപേക്ഷിച്ചാൽ മതി.
പ്രൊഫൈലിലെ ഫോൺ നമ്പർ മാറ്റാനും നമ്പർ നഷ്ടപ്പെട്ടവർ പുതിയത് ഉൾപ്പെടുത്താനും ഒറിജിനൽ ഐഡിയുമായി അടുത്തുള്ള പിഎസ്‌സി ഓഫിസിൽ നേരിട്ടു ഹാജരാകണം.
∙പുതിയ പാസ്‌വേഡ് ലഭിക്കാൻ എന്തു ചെയ്യണം?
എന്റെ പ്രൊഫൈലിന്റെ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നഷ്ടപ്പെട്ടു. പുതിയതു ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? പിഎസ്‌സി ഓഫിസിലേക്ക് ഇ–മെയിൽ വഴി അപേക്ഷ നൽകിയാൽ പ്രശ്നം പരിഹരിച്ചു കിട്ടുമോ?
യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നഷ്ടപ്പെട്ടവർ ഇ–മെയിൽ മുഖേന അപേക്ഷ സമർപ്പിക്കാതെ അസ്സൽ പ്രമാണങ്ങൾ സഹിതം അടുത്തുള്ള പിഎസ്‌സി ഓഫിസിൽ നേരിട്ടു ഹാജരാകണം. ഇ–മെയിലിൽ നൽകുന്ന അപേക്ഷ പരിഗണിക്കില്ല.