അസി. ഇൻഫർമേഷൻ ഓഫിസർ പരീക്ഷ: മലയാളത്തിൽ ഉത്തരമെഴുതാമോ?

Mail This Article
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ഏപ്രിൽ 29നു നടക്കുന്ന വിവരണാത്മക മെയിൻ പരീക്ഷയിലെ ചോദ്യങ്ങൾക്കു മലയാളത്തിൽ ഉത്തരമെഴുതാൻ കഴിയുമോ? ചോദ്യങ്ങൾ ഇംഗ്ലിഷിനു പുറമേ മലയാളത്തിലും ലഭിക്കുമോ?
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഇംഗ്ലിഷിലോ മലയാളത്തിലോ ഉത്തരമെഴുതാം. എന്നാൽ ഇംഗ്ലിഷും മലയാളവും ഇടകലർത്തി എഴുതരുത്.
അതായത്, ഒരു ചോദ്യത്തിന് ഇംഗ്ലിഷിലാണ് ഉത്തരമെഴുതുന്നതെങ്കിൽ പൂർണമായി ഇംഗ്ലിഷിൽ തന്നെ എഴുതണം.
പകുതി ഇംഗ്ലിഷിലും പകുതി മലയാളത്തിലുമായി എഴുതാൻ പാടില്ല.
ചോദ്യ പേപ്പർ ഇംഗ്ലിഷിലാണ് നൽകുന്നതെങ്കിലും അതിന്റെ മലയാള പരിഭാഷകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ ഇംഗ്ലിഷ് ഭാഷയിലുള്ള ചോദ്യമായിരിക്കും ഇതിന് ആധാരമാക്കുക.