ചട്ടങ്ങളിലെ മാറ്റം ലിസ്റ്റുകളെ ബാധിക്കുമോ?

Mail This Article
കെഎസ്ഇബിയിലെ വിവിധ തസ്തികകളിലെ നിയമനച്ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പിഎസ്‌സിയുടെ പരിഗണനയിലാണെന്ന് അറിയുന്നു. അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ റാങ്ക് ലിസ്റ്റുകളിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്. യോഗ്യതകളിൽ മാറ്റം വരികയാണെങ്കിൽ ഈ റാങ്ക് ലിസ്റ്റുകളിലെ തുടർനിയമനത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ? മൂന്നു വർഷ കാലാവധിക്കു മുൻപ് ഈ ലിസ്റ്റുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടോ?
നിയമനച്ചട്ടങ്ങൾ പരിഷ്കരിക്കുന്നത് നിലവിലുള്ള റാങ്ക് ലിസ്റ്റുകളെ ബാധിക്കില്ല. പരിഷ്കരിച്ച നിയമനച്ചട്ടങ്ങൾ അംഗീകരിക്കുന്ന തീയതിക്കു ശേഷം പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്കേ അതിലെ വ്യവസ്ഥകൾ ബാധകമാകൂ. നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധിയെയും ഇതു ബാധിക്കില്ല. അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ റാങ്ക് ലിസ്റ്റുകൾക്കു 3 വർഷ കാലാവധി ലഭിക്കും (3 വർഷത്തിനു മുൻപ് മെയിൻ ലിസ്റ്റിലെ എല്ലാവർക്കും നിയമന ശുപാർശ ലഭിക്കുകയാണെങ്കിൽ അന്നു ലിസ്റ്റ് അവസാനിക്കും).