കോൺസ്റ്റബിൾ, IRB കോൺസ്റ്റബിൾ: സിലബസുകൾ വ്യത്യസ്തമാണോ?

Mail This Article
പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസിൽ നിന്നു വ്യത്യസ്തമാണോ ഐആർബി പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസ്. തിരഞ്ഞെടുപ്പിന് ആദ്യം എഴുത്തുപരീക്ഷയാണോ നടത്തുക?
പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസിൽനിന്ന് ചെറിയ വ്യത്യാസമുണ്ട്, ഐആർബി പൊലീസ് കോൺസ്റ്റബിൾ സിലബസ്.
ഐആർബി പൊലീസ് തിരഞ്ഞെടുപ്പിൽ ആദ്യം എൻഡ്യുറൻസ് ടെസ്റ്റാണു നടത്തുക. 13 മിനിറ്റിനുള്ളിൽ റോഡ് മാർഗം 3 കിലോമീറ്റർ ഓടിയെത്തി യോഗ്യത തെളിയിക്കണം. ഇതിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് ഒഎംആർ പരീക്ഷ നടത്തും. ഇതിലെ വിജയികൾക്കു കായികക്ഷമതാ പരീക്ഷ നടത്തും. നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടുന്നവരാണു വിജയിക്കുക.
രണ്ടു തസ്തികയുടെയും പൂർണ സിലബസ് പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാക്കും.