Activate your premium subscription today
Saturday, Apr 12, 2025
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇ.ഡി കേസിൽ പരാമർശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. രാഷ്ട്രീയക്കാരെ ആരെയും സംരക്ഷിക്കരുതെന്നും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തി വിളിച്ചാൽ ഉടൻ ഫോൺ റെക്കോർഡ് ചെയ്യണമെന്നും കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് നിർദേശിച്ചു. രാഷ്്ട്രീയ, ഉദ്യോഗസ്ഥ സമ്മർദത്തിനു വിധേയമാകാതെ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.
കൊച്ചി ∙ കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ 4 മാസത്തിനകം സർക്കാർ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭിന്നശേഷി സംവരണത്തിനു നീക്കിവച്ചിട്ടുള്ള 4% തസ്തികകൾ ഒഴികെയുള്ളതിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിെനതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് അതേ ബെഞ്ചു തന്നെ തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി.അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇതിനെതിരായ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ സുപ്രീം കോടതി തള്ളിയ പ്രത്യേകാനുമതി ഹർജിയാണെങ്കിലും ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന കാര്യം ഇവിടെ പരിഗണനയ്ക്ക് വരുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി ∙ മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. പറവൂർ സബ് കോടതിയിൽനിന്നു കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുന്നതിന് തടസമില്ലെന്ന് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ ഫാറൂഖ് കോളജ് മാനേജ്മെന്റിന് നോട്ടിസ് അയച്ച കോടതി, കേസ് വീണ്ടും മേയ് 26ന് പരിഗണിക്കാൻ മാറ്റി.
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുെട പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് വെള്ളിയാഴ്ച നിർദേശം നൽകി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ യാതൊരു വിധത്തിലുള്ള സമ്മർദത്തിനും അടിപ്പെടരുതെന്നും സുത്യാര്യവും നേരായ മാർഗത്തിലുമായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചു. കേസ് അന്വേഷണം നീണ്ടു പോകുന്നതിൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു.
കൊച്ചി ∙ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബു ഉത്തരവിട്ടത്. സിബിഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. 2015ൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2018ൽ നൽകിയ ഹർജിയാണിത്. നേരത്തെ വിജിലൻസ് അന്വേഷിച്ച് തള്ളിയ പരാതിയാണ്.
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നൽകിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇന്ന് നിർദേശിച്ചു.
കൽപറ്റ/കൊച്ചി∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിന്റെ ന്യായവില നിർണയിക്കുന്നതിൽ അപാകതയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 26 കോടി രൂപയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സർക്കാർ ആദ്യം നിർണയിച്ചത്. എന്നാൽ ന്യായവിലയിൽ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാർഥികളെ പുറത്താക്കിയെന്ന് സർവകലാശാല. ഹൈക്കോടതിയിലാണ് സർവകലാശാല ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികൾക്ക് തുടർപഠനം അനുവദിച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ നൽകിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച്. സർവകലാശാല വിവരം അറിയിച്ചതോടെ കോടതി ഈ ഹർജി തീർപ്പാക്കി.
മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദേശീയ ദുരന്ത നിവാരണ നിയമം (എൻഡിഎംഎ) അനുസരിച്ച് വായ്പ എഴുതിത്തള്ളലിന് അടക്കം സാഹചര്യമുണ്ട്. കേരള ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളിയിട്ടുണ്ട്. മറ്റു ബാങ്കുകൾക്കും ഇത് പരിഗണിക്കാൻ കഴിയില്ലേ എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും അടങ്ങിയ ബെഞ്ച് പരാമർശിച്ചു.
Results 1-10 of 3918
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.