Activate your premium subscription today
Saturday, Apr 5, 2025
തിരുവനന്തപുരം∙ സംസ്ഥാനം ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ അതിജീവിച്ചുവെന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭയില്‍ ബജറ്റ് പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ കട്ട് ആണെന്ന് എല്ലാവര്ക്കും
2025 ജനുവരി 7നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ് കോപ്പിയടിച്ചാണ് സംസ്ഥാനത്തിനുള്ള ബജറ്റ് തയ്യാറാക്കിയതെന്ന തരത്തിൽ ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബജറ്റ് അവതരണം തത്സമയം റിപ്പോർട്ട് ചെയ്ത ഒരു ചാനൽ വാർത്തയുടെ
കൊച്ചി ∙ സംസ്ഥാന ബജറ്റിൽ വീണ്ടും ഇടംപിടിച്ച ‘കൊച്ചി മറൈൻ ഇകോ–സിറ്റി’യുടെ ആദ്യ ഘട്ടത്തിന് ടെൻഡർ വിളിച്ചത് കഴിഞ്ഞ മാസം. പദ്ധതി നിശ്ചയിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് നടപ്പാക്കൽ രൂപത്തിലേക്ക് അടുക്കുന്നതും. കൊച്ചി മറൈൻ ഡ്രൈവിനു സമീപം ജി സ്മാരകത്തിനും മംഗളവനത്തിനുമടുത്തുള്ള കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ 17.9 ഏക്കർ സ്ഥലത്താണ് ഫ്ലാറ്റുകൾ, ഷോപ്പിങ് മാളുകൾ, കൺവെൻഷൻ സെന്റർ, ഓഫിസുകൾ, ഹോട്ടലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇകോ–സിറ്റി നിർമിക്കുന്നത്. 2400 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഹൗസിങ് ബോർഡിന് 3650 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
ചേലക്കര ∙സംസ്ഥാന ബജറ്റിൽ നിയോജക മണ്ഡലത്തിന് 13.5 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെന്നു യു.ആർ.പ്രദീപ് എംഎൽഎ. തിരുവില്വാമല, കുത്താമ്പുള്ളി, പഴയന്നൂർ, ചേലക്കര, ചെറുതുരുത്തി ടൗണുകളുടെ സൗന്ദര്യവൽക്കരണം (5 കോടി), ദേശമംഗലം വറവട്ടൂർ റോഡ് (3.5 കോടി), വരവൂർ-തളി-പിലക്കാട് റോഡ് (3.5 കോടി), ചെറുതുരുത്തി സ്കൂൾ
തൃശൂർ ∙ സംസ്ഥാന ബജറ്റിൽ തൃശൂർ മണ്ഡലത്തിന് 332 കോടി രൂപയുടെ പദ്ധതികൾ. ഇതിൽ 10 കോടി രൂപയുടെ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ബാക്കി 322 കോടിയുടെ പദ്ധതികൾക്ക് ടോക്കൺ തുകയും വകയിരുത്തി. തേക്കിൻകാട് മൈതാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി രൂപയും വിയ്യൂർ – താണിക്കുടം മോഡൽ റോഡ് നിർമാണം
ഇരിങ്ങാലക്കുട∙ മൺമറഞ്ഞ നടൻ ഇന്നസന്റ്, ഗായകൻ പി.ജയചന്ദ്രൻ എന്നിവർക്ക് സ്മാരകം ഒരുക്കാൻ 5 കോടി രൂപ ഉൾപ്പെടെ 51.52 കോടി രൂപയുടെ വികസന പദ്ധതികളാണ് നിയോജക മണ്ഡലത്തിന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എജ്യുക്കേഷനൽ ഹബിന് 6 കോടി രൂപ, നഗരത്തിലെ ബൈപാസ് റോഡ് നവീകരണത്തിന് 5 കോടി രൂപ, തനത് സമഗ്ര കാർഷിക വികസന
പുതുക്കാടിന് 73 കോടി പുതുക്കാട് ∙ സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ബജറ്റിൽ മണ്ഡലത്തിലെ 20 പദ്ധതികൾക്കായി 73 കോടി രൂപ ഇടം പിടിച്ചിട്ടുണ്ടെങ്കിലും 8 പ്രവൃത്തികൾക്കായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ചാലക്കുടി ∙ കോട്ടാറ്റ് പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ ജോബിൻ ആൻഡ് ജിസ്മി ഐടി സർവീസസിനെ കുറിച്ചു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശം ചാലക്കുടിക്ക് അഭിമാനം പകരുന്നതായി. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും വിജയകരമായി പ്രവർത്തിച്ചു വരുന്ന ഐടി കമ്പനികളെ പരാമർശിക്കുമ്പോഴാണു പടിഞ്ഞാറെ
എരുമപ്പെട്ടി∙ കുന്നംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട എരുമപ്പെട്ടി പഞ്ചായത്തിലെ വാഴാനി പുഴയിൽ ആറ്റത്ര – മുട്ടിക്കൽ റഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തിന് 12.5 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല. മുട്ടിക്കൽ ചിറയിൽ റഗുലേറ്റർ കം ബ്രിജ് പദ്ധതി വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങി
നെടുമ്പാശേരി ∙ അത്താണി–പറവൂർ റോഡിലെ ഇടുങ്ങിയ ചെങ്ങമനാട് കവലയ്ക്ക് ശാപമോക്ഷം. ബജറ്റിൽ കവല വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ ഈ റോഡിൽ വലിയ തിരക്കാണ്. കൊടുങ്ങല്ലൂർ, ഗുരുവായൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ വിമാനത്താവളത്തിലെത്താൻ ഈ റോഡാണ് പലപ്പോഴും
Results 1-10 of 284
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.