Activate your premium subscription today
Saturday, Apr 5, 2025
തിരുവനന്തപുരം ∙ 2020നു ശേഷം ആദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നൽകി. മാർച്ചിലെ ശമ്പളമാണ് പൂർണമായും ഒന്നാം തീയതി തന്നെ നൽകിയത്. എന്നാൽ, എംപാനൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാനായില്ല. ഇവർക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്.
തിരുവനന്തപുരം നെട്ടയം സ്വദേശിയും വട്ടിയൂർക്കാവ് പിഎച്ച്സിയിലെ ആശാ പ്രവർത്തകയുമായ എസ്.കെ.സുജ (49) തന്റെ തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളെ നേരിട്ടാണ് സമരത്തിൽ പങ്കെടുക്കുന്നത്. രണ്ടു മക്കളും രോഗികളായ മാതാപിതാക്കളും തളർന്നു കിടക്കുന്ന സഹോദരന്റെ കുടുംബവും സുജയുടെ സംരക്ഷണയിലാണ്. ഓണറേറിയവും ഇൻസെന്റീവും തടഞ്ഞതോടെ മുന്നോട്ടുപോകാനാകാതെ എല്ലാ വഴികളും അടഞ്ഞു.
പാരിസ് ∙ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്കാൻ ഉപയോഗിച്ച കേസിൽ ഫ്രാന്‍സിലെ പ്രതിപക്ഷ നേതാവ് മരീന്‍ ലെ പെന്‍ കുറ്റക്കാരി. 4 വർഷം തടവു ശിക്ഷയും ഒരു ലക്ഷം യൂറോ പിഴയും പാരിസ് ക്രിമിനല്‍ കോടതി ജഡ്ജി വിധിച്ചു. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്.
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോരോ കാരണം ഉണ്ടെന്ന് പരസ്യം നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശമ്പള വരുമാനക്കാരായ ഇടത്തരക്കാര്‍ ഇപ്പോള്‍ ശമ്പളം കൂട്ടല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതത്രെ. മാര്‍ച്ചിലെ വരുമാനമെല്ലാം ഒരുകണക്കിന് കൂട്ടിയും കിഴിച്ചും ഫിനാന്‍സ് സെക്ഷനില്‍ കൊടുത്ത്്
ചെന്നൈ ∙ പുതുച്ചേരിയിൽ ആശാ വർക്കർമാർക്ക് അടുത്ത മാസം മുതൽ 18,000 രൂപ ഓണറേറിയം ലഭിക്കും. ഓണറേറിയം 8000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി എൻ.രംഗസാമി അറിയിച്ചു. നിലവിൽ നൽകുന്ന 10,000 രൂപയിൽ 7000 രൂപ സംസ്ഥാനവും 3000 രൂപ കേന്ദ്രവുമാണു നൽകുന്നത്. ഇതിനു പുറമേ ഇൻസെന്റീവുമുണ്ട്. 328 ആശാ വർക്കർമാരാണു പുതുച്ചേരിയിലുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ 305 പേരെക്കൂടി നിയമിക്കും.
പത്തനംതിട്ട ∙ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ടിലെ തുക വകയിരുത്തിയാലും നടപ്പാക്കാൻ കടമ്പകൾ. ആശമാർക്ക് മാസം 2000 രൂപ അധികമായി നൽകുമെന്ന് വെച്ചൂച്ചിറ പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതു പദ്ധതിയായി നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതി(ഡിപിസി) അംഗീകാരം ആവശ്യമുണ്ട്. ബത്തകളും ആനുകൂല്യങ്ങളും എന്ന വിഭാഗത്തിലാണ് പഞ്ചായത്ത് ബജറ്റിൽ 2000 രൂപ ഓണറേറിയം നൽകുന്ന കാര്യം അവതരിപ്പിച്ചത്. ഇത് പ്രോജക്ടാക്കി വാർഷിക പദ്ധതിയിൽ ഡിപിസിക്കു സമർപ്പിക്കണം.
ന്യൂഡൽഹി∙5 വർഷത്തിലധികം എംപിയായിരുന്നവർക്ക് പിന്നീടുള്ള ഓരോ വർഷത്തിനും 2,000 രൂപ വീതമാണ് നിലവിൽ അധികമായി പെൻഷൻ ലഭിക്കുന്നത്. പുതിയ വിജ്ഞാപനപ്രകാരം ഇത് 2,500 രൂപയായി വർധിപ്പിച്ചു. ഉദാഹരണത്തിന് 2 ഫുൾ ടേം (10 വർഷം) എംപിയായ വ്യക്തിക്ക് ഇനി 43,500 രൂപ പെൻഷനായി ലഭിക്കും. നിലവിലിത് 35,000 രൂപയാണ്.
കോട്ടയം ∙ ആശാ വർക്കർമാരുടെ സമരം തുടരവെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശാ വർക്കർമാരുടെ വേതനം കൂട്ടാൻ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി. റിപ്പോർട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. തനതുഫണ്ടിൽനിന്നു തന്നെ പണം കണ്ടെത്താനാണ് നീക്കം.
ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി.
പെരുന്നാളിന് മുൻപായി ജീവനക്കാര്‍ക്ക് വേതനം വേഗത്തില്‍ നല്കാന് ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്കി. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, മാര്‍ച്ച് മാസത്തെ വേതനം 27ന് മുൻപ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Results 1-10 of 545
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.