Activate your premium subscription today
തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം അടക്കമുള്ള മേഖലകളിലേക്കു കടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്. ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ ഉപചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ പക്കലുള്ള അതിഥി മന്ദിരങ്ങള്‍ പുതുക്കി പണിയുകയും നിലവില്‍ അതിഥി മന്ദിരങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയതു നിര്‍മിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു താമസിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ∙ വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തി എട്ടുമാസത്തിനകം പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്കും എം.സത്യപാലനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പുനഃപ്രവേശം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനം അറിയിച്ചത്. വിഭാഗീയതയുടെ പേരിൽ പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ച ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലും അഴിച്ചുപണി നടത്തി പുതിയ സെക്രട്ടറിമാരെ നിയോഗിച്ചു.
ആലപ്പുഴ∙ മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ ഓർക്കാത്തതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്ന മുൻമന്ത്രി ജി.സുധാകരന്റെ വിമർശനത്തിന്, ‘അതൊന്നും പ്രത്യേകിച്ച് ഓർമിപ്പിക്കേണ്ട കാര്യമില്ല’ എന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ മറുപടി. ആലപ്പുഴ നഗരത്തിലെ രണ്ടു പാലങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണു സിപിഎം നേതാക്കൾ തമ്മിലുള്ള വാക്പോര്.
‘‘സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം കായംകുളമാണ്. ഇതിനു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിയെ ഒറ്റാൻ ആരെയും അനുവദിക്കില്ല. ആർക്കെങ്കിലും അതിൽ ബന്ധമുണ്ടെങ്കിൽ അവർ പാർട്ടിയിൽ തുടരില്ല’’ – ഒരാഴ്ച മുൻപ് പാർട്ടി ജില്ലാ സെക്രട്ടറി പൊതുയോഗത്തിൽ പ്രസംഗിച്ചതാണ്. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയെ വരെ ശിക്ഷിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഈ പ്രസംഗം. ശിക്ഷ കൊണ്ടു വിഭാഗീയത ഇല്ലാതായില്ല എന്നാണ് അതിലെ സൂചന. കായംകുളത്തെ പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ ഫെയ്സ്ബുക് വഴി ഏറെക്കാലമായി നടത്തുന്ന പോരിനെപ്പറ്റിയാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു നടപടിയെടുത്തു മുന്നറിയിപ്പു നൽകിയിട്ടും ആ ഫെയ്സ്ബുക് പേജുകൾ അടങ്ങിയിട്ടില്ല.
ആലപ്പുഴ∙ പാർട്ടിയിൽ നിന്നുള്ള പരിഗണനകളെല്ലാം കൈപ്പറ്റിയ ശേഷം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ആ കൊമ്പ് മുറിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ താക്കീത്. അദൃശ്യശക്തികളുടെ താൽപര്യത്തിനു വഴങ്ങി പാർട്ടിയിൽ പ്രശ്നമുണ്ടാക്കുന്നവർക്കു വഴി പുറത്തേക്കാണെന്നും ജില്ലാ കമ്മിറ്റി ഓഫിസിന്റെ വാതിൽ ചൂണ്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരെ ജില്ലാ കമ്മിറ്റിയിൽ ഗോവിന്ദൻ സംസാരിച്ചതു രൂക്ഷമായ ഭാഷയിലാണ്. കഴിഞ്ഞ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലായിരുന്നു ഈ പ്രതികരണം. യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്കു നേരെ കടുത്ത വിമർശനം ഉയർന്നു. സ്വന്തമായി ്രഗൂപ്പുണ്ടാക്കാൻ ശ്രമിച്ചു, സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചപ്പോൾ പകരം മന്ത്രിയാകുമെന്ന ധാരണ പരത്തി തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.
ആലപ്പുഴ∙ തരം താഴ്ത്തിയ നടപടിയില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയുമെന്ന് പി.പി.ചിത്തരഞ്ജന്. താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ചിത്തരഞ്ജന് മാധ്യമങ്ങളോടു പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.
ആലപ്പുഴ ∙ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ തരംതാഴ്ത്തിയും 3 ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മിൽ കൂട്ട നടപടി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു വിഭാഗീയ പ്രവർത്തനങ്ങൾക്കു ‘ശിക്ഷാ നടപടി’ തീരുമാനിച്ചത്.
ആലപ്പുഴ ∙ ജില്ലയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി.പി.ചിത്തരഞ്ജൻ എംഎൽഎ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്
ആലപ്പുഴ ∙ സിപിഎം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയുടെ പേരിൽ കുറ്റാരോപണ നോട്ടിസ് ലഭിച്ചത് എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ഇരുപതിലേറെപ്പേർക്ക്. ജില്ലയിലെ ഈ പ്രമുഖ നേതാക്കൾക്കെതിരെ വിഭാഗീയതയുടെ കുറ്റം കണ്ടെത്തിയത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 4 ഏരിയ കമ്മിറ്റികളുടെ പരിധിയിലാണു നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജൻ എംഎൽഎ, എം.സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ.സദാശിവൻ, വി.ബി.അശോകൻ, 3 ഏരിയ സെക്രട്ടറിമാർ തുടങ്ങിയവർ ഉൾപ്പെടെ വിശദീകരണം നൽകേണ്ടവരുടെ പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജുവും ടി.പി.രാമകൃഷ്ണനുമായിരുന്നു അന്വേഷണ കമ്മിഷൻ. ജില്ലയിൽ ഏരിയ കമ്മിറ്റികളിലേക്കു മത്സരിച്ചവരെല്ലാം വിഭാഗീയത കാട്ടിയെന്നാണ് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലെ വിലയിരുത്തൽ. മത്സരങ്ങൾ ഒറ്റപ്പെട്ടതായിരുന്നില്ല,
ആലപ്പുഴ∙ ചക്രക്കസേരയിൽ സ്കൂളിൽ പോകാൻ പ്രയാസപ്പെടുന്ന അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് അൽത്താഫിനു നല്ല വഴിയൊരുക്കാൻ പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ ഇടപെടൽ. ഒട്ടേറെ കുടുംബങ്ങൾ വർഷങ്ങളായി കാത്തിരിക്കുന്ന വിരുശേരി–ചക്കാലപ്പറമ്പ് റോഡ് നിർമിക്കാൻ പഞ്ചായത്തിനു കഴിയുന്നില്ലെങ്കിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചു
Results 1-10 of 24