Activate your premium subscription today
Saturday, Apr 12, 2025
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്കു ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
തിരുവനന്തപുരം∙ വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടിയുടെ യോഗവും ചേർന്നു.
തിരുവനന്തപുരം ∙ പ്രസവശേഷമുള്ള മരണം കേരളത്തിൽ ദേശീയ ശരാശരിയുടെ അഞ്ചിലൊന്നു മാത്രമാണെന്ന് മന്ത്രി വീണാ ജോർജ്. ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു എന്നാണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ അത് 19 മാത്രമാണ്.പതിറ്റാണ്ടുകളായി സർക്കാരുകളും ആരോഗ്യ പ്രവർത്തകരും നടത്തിയ അത്യധ്വാനമാണ് നേട്ടത്തിനു
തിരുവനന്തപുരം ∙ ആശാ സമരം പരിഹരിക്കുന്നതിൽ സർക്കാരിനും സമരക്കാർക്കും മുന്നിൽ തടസ്സമായി നിൽക്കുന്നത് പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാർ നിലപാട്. കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പറഞ്ഞത്. എന്നാൽ, വർധന പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് വന്നശേഷം കൂടുതൽ തന്നാൽ മതിയെന്നുമുള്ള നിലപാടിലാണ് ആശാ പ്രവർത്തകർ. കമ്മിറ്റിയെ നിയോഗിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി വീണാ ജോർജ് ഇന്നലെയും പറഞ്ഞത്.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്കു നല്കി.
ആലപ്പുഴ∙ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. ‘‘എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.’’ കെ.സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും
കൊച്ചി ∙ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിനു (സിഎംആർഎൽ) നിയമവിരുദ്ധമായ പരിഗണന ലഭിക്കാൻ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും വൻതുക നൽകിയെന്ന കേസിലെ അഴിമതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കും. കേസിൽ
തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റ് ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള തുക നാളെ മുതൽ ഡിജിറ്റലായി അടയ്ക്കാം. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിലാണ് ഈ സൗകര്യം. മറ്റുള്ള ആശുപത്രികളിൽ ഒരു മാസത്തിനകം സംവിധാനം നിലവിൽ വരുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇനി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ വഴി പണം അയയ്ക്കാം.
തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങളായ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും സംബന്ധിച്ച കാര്യങ്ങളിൽ തുടർചർച്ചയ്ക്കുള്ള വാതിൽ സർക്കാർ അടച്ചു. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം അംഗീകരിക്കാമെങ്കിൽ ചർച്ചകളുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. എമ്പുരാനെ കുറിച്ച് പരാമർശിച്ച ജോൺ ബ്രിട്ടാസിന് ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് രാജ്യസഭയിൽ സുരേഷ് ഗോപി ചോദിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് ആശമാർ, ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവ ഗാനം കേൾക്കാനല്ലെന്ന ഹൈക്കോടതി വിമർശനം, ഇന്ത്യയ്ക്ക് 26 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം
Results 1-10 of 1337
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.