Activate your premium subscription today
ന്യൂഡൽഹി ∙ തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ എൻസിപി ദേശീയ നേതൃത്വം. വിഷയത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
തിരുവനന്തപുരം/ ന്യൂഡൽഹി∙ എന്സിപി.യിലെ മന്ത്രിമാറ്റത്തിൽ ഇന്നും തീരുമാനമായില്ല. ശശീന്ദ്രനെ മന്ത്രി പദവിയിൽ നിന്നും മാറ്റേണ്ട ആവശ്യകത ശരദ് പവാറും പി.സി. ചാക്കോയും പ്രകാശ് കാരാട്ടിനെ അറിയിച്ചു. പ്രകാശ് കാരാട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതീക്ഷ. തോമസ് കെ.തോമസ് നാളെ വീണ്ടും ശരദ് പവാറിനെ കാണും. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി തോമസ് കെ. തോമസ് പറഞ്ഞു.
മുംബൈ ∙ തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ 84–ാം പിറന്നാളിന് ആശംസയുമായി, പാർട്ടി പിളർത്തി എൻഡിഎ പക്ഷത്തേക്കു പോയ സഹോദരപുത്രൻ അജിത് പവാറും. ഡൽഹിയിലെ പവാറിന്റെ വസതിയിൽ രാജ്യസഭാംഗമായ ഭാര്യ സുനേത്ര, മകൻ പാർഥ് പവാർ എന്നിവർക്കൊപ്പമാണ് അജിത് എത്തിയത്. രാഷ്ട്രീയത്തെക്കുറിച്ച് പൊതുവായി സംസാരിച്ചെങ്കിലും എൻസിപി ലയനം ചർച്ച ചെയ്തില്ലെന്നാണു സൂചന. പിറന്നാൾ കേക്ക് മുറിക്കാനും അജിത് കൂടി.
മുംബൈ∙ തിരഞ്ഞെടുപ്പിൽ ഈ തിരിച്ചടി പ്രതീക്ഷിച്ചതല്ലെന്നും പരാജയ കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും എൻസിപി (ശരദ്) നേതാവ് ശരത് പവാർ. മഹാ വികാസ് അഘാഡി (ഇന്ത്യ) സഖ്യം തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘‘ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കൂടുതൽ ശക്തമായ പ്രവർത്തനം നിയമസഭയിലേക്ക് നടത്തണമായിരുന്നു’’– പവാർ പിടിഐയോട് പറഞ്ഞു.
മുംബൈ ∙ ‘യഥാർഥ ശിവസേനയും എൻസിപിയും’ ഏതെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഉത്തരമായി. പരസ്പരം ഏറ്റുമുട്ടിയ 50 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം 36 മണ്ഡലങ്ങളിലാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പരാജയപ്പെടുത്തിയത്. 14 മണ്ഡലങ്ങളിൽ ഉദ്ധവ് പക്ഷത്തിനായിരുന്നു ജയം.
ഇന്ത്യൻ തിരഞ്ഞെടുപ്പു ചതുരംഗക്കളത്തിലെ ഏറ്റവും പ്രയാസമുള്ള കരുനീക്കങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലേത്. ഒന്നു രണ്ടായും രണ്ടു നാലായും പിരിഞ്ഞുപിരിഞ്ഞ് പാർട്ടികളുടെ എണ്ണം കൂടിയപ്പോൾ മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പു കളത്തിലെ കരുനീക്കങ്ങളും കടുപ്പമേറിയതായിരുന്നു. ഒടുവിൽ കളി തീർന്നപ്പോൾ ജയം മഹായുതി സഖ്യത്തിന്. അഞ്ചു വർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ച രണ്ടു പാർട്ടികൾ, നാലായി പിരിഞ്ഞ് രണ്ടു ചേരിയിൽനിന്നു പരസ്പരം പോരടിക്കുന്നതിനാണ് ഇത്തവണ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്.
നാഗ്പുർ ∙ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് കല്ലേറിൽ ഗുരുതര പരുക്ക്. എൻസിപി (ശരദ് പവാർ) ടിക്കറ്റിൽ മത്സരിക്കുന്ന മകൻ സലിൽ ദേശ്മുഖിന് വോട്ട് അഭ്യർഥിച്ചു മടങ്ങുന്നതിനിടെയാണ് കാറിനു നേരെ രൂക്ഷമായ കല്ലേറുണ്ടായത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന അനിലിന്റെ തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വസ്ത്രവും രക്തത്തിൽ കുതിർന്നു.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .
മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശിവാജി പാർക്കിൽ നടന്ന വൻ റാലിയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കമുള്ള എൻസിപി നേതാക്കൾ വിട്ടുനിന്നതോടെ എൻഡിഎക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു. നഗരത്തിലെ എൻസിപി സ്ഥാനാർഥികളായ നവാബ് മാലിക്, ഷീസാൻ സിദ്ദിഖി, സന മാലിക് എന്നിവരും സമ്മേളനത്തിന് എത്തിയില്ല.
Results 1-10 of 598