Activate your premium subscription today
Saturday, Apr 5, 2025
ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ് സീരിസ് പേടകത്തിലാകും ശുഭാന്ശുവിന്റെ യാത്ര.
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ബഹിരാകാശത്ത് നിന്നു നോക്കിയാൽ ഇന്ത്യയെ എങ്ങനെ കാണാം ? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ മറുപടി നൽകിയത് ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
ന്യൂഡൽഹി ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് ഇന്ത്യയും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുൾപ്പെടെ പ്രമുഖർ സന്തോഷം പങ്കുവച്ചു.സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം നീണ്ടുപോയത് പര്യവേക്ഷണത്തിൽ പുതുനേട്ടങ്ങൾ കൊയ്യാനും മികവു തെളിയിക്കാനുമുള്ള നാസയുടെയും സ്പേസ് എക്സിന്റെയും യുഎസിന്റെയും സമർപ്പണത്തിനു തെളിവായെന്ന് ഐഎസ്ആർഒ പറഞ്ഞു.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യുമെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. സ്പേഡെക്സ് ഡി ഡോക്കിങ്ങിൽ ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം, ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, നടി രന്യ പ്രതിയായ സ്വർണക്കടത്തിൽ സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ, യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസിയോകോവിനെ പിടിച്ച് കേരള പൊലീസ് – തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാം
ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി. സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്
ബെംഗളൂരു∙ ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്ഡോക്കിങ് പൂർത്തിയായത്.
തിരുവനന്തപുരം ∙ കഴിഞ്ഞ ഡിസംബർ 30 ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന ചെറു ഉപഗ്രഹം 1000 ഭ്രമണപഥയാത്രകൾ പൂർത്തിയാക്കി.
തിരുവനന്തപുരം ∙ ‘1991 ഡിസംബറിൽ പിഎച്ച്ഡി പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഇന്ദിരാ ഭവൻ ലോഡ്ജിൽ താമസം ആരംഭിച്ചത്–’ ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ പഴയ ഓർമകൾക്കു നടുവിലായിരുന്നു.ഇന്നലെ ഭാര്യ ഡോ.എൻ.കെ.കവിതാരാജിനൊപ്പം തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ഗുരുവായൂരപ്പൻ ഹോട്ടലിലെത്തിയ അദ്ദേഹം
തിരുവനന്തപുരം ∙ നിർദിഷ്ട ഭ്രമണപഥത്തിലേക്കെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ നാവിക് (എൻവി എസ്–02) ഉപഗ്രഹം നിലവിലെ ഭ്രമണപഥത്തിൽ പരിമിതമായ പ്രവർത്തനം തുടരും. 10–12 വർഷം ഉപഗ്രഹം ഇതേ ഭ്രമണപഥത്തിൽ തുടരും. പരിമിതമായ അളവിൽ അതിന്റെ സേവനം ഉപയോഗിക്കാനാകുമെന്ന് ഐഎസ് ആർഒ ചെയർമാൻ ഡോ. വി. നാരായണൻ ‘മനോരമ’യോടു പറഞ്ഞു.
Results 1-10 of 706
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.