ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ ഡിസംബർ 30 ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന ചെറു ഉപഗ്രഹം 1000 ഭ്രമണപഥയാത്രകൾ പൂർത്തിയാക്കി.

വിക്ഷേപണം കഴിഞ്ഞാൽ ബഹിരാകാശ മാലിന്യമാകുകയും പിന്നീട് കത്തിത്തീർന്ന് കടലിൽ പതിക്കുകയും ചെയ്യുമായിരുന്ന പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തെയാണ് ഉപഗ്രഹമാക്കി ചെറിയ കാലയളവിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചത്. ബഹിരാകാശത്ത് ആദ്യമായി ഐഎസ്ആർഒ പയർവിത്ത് മുളപ്പിക്കൽ, സ്പേസ് റോബട്ടിക്സ് തുടങ്ങിയ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചതും പോയം–4 ലെ പഠനോപകരണളായിരുന്നു. 

English Summary:

POEM-4: 1000 Orbital Revolutions Completed – A milestone in space exploration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com