ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടത്. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം.

തന്റെ മുന്നിലിരിക്കുന്ന നേതാക്കളിൽ രണ്ടു തരം ആളുകളുണ്ട്. ജനത്തിനൊപ്പംനിന്നു ഹൃദയത്തിൽ കോൺഗ്രസ് ആശയം കൊണ്ടുനടക്കുന്നവരാണ് ഒരു വിഭാഗം. അവരിൽ പകുതിയോളം പേരും ബിജെപിയിൽ ചേർന്നു. ഇതിനെ രണ്ടായി കാണാത്തിടത്തോളം ജനം കോൺഗ്രസിനെ സ്വീകരിക്കില്ല.

ഗുജറാത്തിൽ ഈ തരംതിരിവ് അനിവാര്യമാണ്. പത്തോ നാൽപതോ പേരെ പുറത്താക്കണം. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്കായി പ്രവർത്തിക്കുന്നവരാണ് അവർ. അത്തരക്കാർക്ക് ഇവിടെ ഇടമില്ല. അവരെ പുറത്താക്കും. എത്രയും വേഗം അതു ചെയ്യുകയാണ് ആദ്യ കടമ്പ. ആദ്യം വേണ്ടത് ഈ ശുദ്ധീകരണമാണ്. അതിനായി ഗുജറാത്തിൽ എവിടേക്ക് വിളിച്ചാലും ഞാൻ വരാൻ തയാറാണ്. ഈ സംസ്ഥാനത്തെ എനിക്കു മനസ്സിലാക്കണം–രാഹുൽ പ്രഖ്യാപിച്ചു.

ഗുജറാത്തിൽ പ്രതിപക്ഷപാർട്ടികൾക്ക്  40% വോട്ടുണ്ട്. രണ്ടുപേരിൽ ഒരാളെയെടുത്താൽ കോൺഗ്രസുകാരൻ ആയിരിക്കും. 5% വോട്ട് കൂടിയാൽ മാറ്റമുണ്ടാകും.

 

English Summary:

Gujarat Congress Shake-up: Rahul Gandhi to Purge BJP Agents from Gujarat Congress

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com