Activate your premium subscription today
ബെയ്ജിങ് ∙ കുട്ടികളുടെ കളിചിരികളില്ലാത്ത പട്ടാള ക്യാംപ് പോലെയാണു ചൈന. അതവരുടെ അഭിമാനവുമായിരുന്നു ഏറെക്കാലം. കാലം മുന്നോട്ടുപോയപ്പോൾ കൊടിപിടിച്ചുള്ള പഴയ വിപ്ലവപാതയിൽനിന്ന് ‘സ്നേഹ വിപ്ലവത്തിലേക്ക്’ വഴിമാറാനുള്ള ഒരുക്കത്തിലാണത്രെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. രാജ്യത്തു കല്യാണവും | China | Marriage | Birth Rates | Manorama News
പതിയെപ്പതിയെ വയസ്സന്മാരുടെ രാജ്യമായി മാറുകയാണു ചൈന. പ്രായമായ ചൈനക്കാർ, തിരിഞ്ഞുനോക്കാൻ മക്കൾ പോലുമില്ലാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഏകാന്തജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയതാണു ചൈനയുടെ ജനസംഖ്യാവളർച്ച ഇപ്പോൾ വൻ ഇടിവിലേക്കെത്തിച്ചത്. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. ജനനനിരക്കിനെ മരണനിരക്ക് കടത്തിവെട്ടുകയും ചെയ്തു. ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ബഹുഭൂരിപക്ഷവും കോവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് വന്‍തോതില്‍ കുറയുമ്പോൾ മരണനിരക്കു കൂടിവരികയുമാണ്. മിക്കവാറും ഒരു കുട്ടി മാത്രമുള്ളവരാണ് ചൈനയിലെ വൃദ്ധദമ്പതികളിലേറെയും. കുട്ടികളില്ലാത്തവരും ഏറെ. വൃദ്ധദമ്പതികളുടെ, യുവാക്കളായ ഒറ്റക്കുട്ടികൾ ജോലി തേടി വിദൂരനഗരങ്ങളിലായിരിക്കും. മാതാപിതാക്കളെ പരിപാലിക്കാൻ അവര്‍ക്കു സമയമില്ല. കുട്ടികളേയില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു പറ്റം വയോധികർ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ലോക ജനസംഖ്യ കഴിഞ്ഞ ചൊവ്വാഴ്ച 800 കോടിയിലെത്തി. 1999ൽ ഇത് 600 കോടിയിൽ എത്തിച്ച കുട്ടി ജനിച്ച സമയത്ത് ഞാൻ ഐക്യരാഷ്ട്ര സംഘടനയിൽ ഉണ്ടായിരുന്നു. 12 വർഷത്തിനുശേഷം, 2011ൽ എണ്ണം 700 കോടിയെത്തിച്ച കുഞ്ഞ് പിറന്നു. പിന്നെ
ലക്നൗ∙ രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021ന്റെ കരട് പുറത്തിറക്കി... two child policy, uttar pradesh, UP population bill, UP population control bill, Malayala Manorama, Manorama Online, Manorama News
Results 1-4