Activate your premium subscription today
Friday, Apr 18, 2025
പ്രത്യാശയുടെ സന്ദേശവുമായി മറ്റൊരു ഈസ്റ്റര് കൂടി വന്നെത്തുന്നു. വിശുദ്ധ വാരാചരണത്തിന്റെ തിരക്കിലാണ് വിശ്വാസികൾ. ഈ അവസരത്തിൽ കേരളത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒന്നു കടന്നുപോകാം
മൂവാറ്റുപുഴ∙ ഒറ്റദിവസംകൊണ്ട് കിഴക്കൻ മലയോര മേഖലയുടെ വന്യ സൗന്ദര്യവും വനം യാത്രയുടെ സാഹസികതയും ആസ്വദിക്കാൻ അധികം ദൂരമൊന്നും പോകേണ്ട, നേരെ മൂവാറ്റുപുഴയിലേക്കു വരിക. ആദ്യം പോയാലി മലയിലേക്കു പോകാം. പിന്നെ നേരെ വാഴക്കുളത്തു ചക്കിപ്പാറയിലേക്ക്. അവിടെ നിന്നു കൊച്ചരീക്കൽ ഗുഹകൾ, തൊട്ടടുത്ത് ശൂലം
കണി ഒരുക്കിയും പടക്കം പൊട്ടിച്ചും കുടുംബാംഗങ്ങളുമായി ഒത്തുകൂടിയും ആഘോഷിക്കുന്ന വിഷു മനോഹരമാണ്. വലിയ ആഘോഷമായാണ് നാടെങ്ങും വിഷു കൊണ്ടാടുന്നത്. കൈ നീട്ടവും പുതുവസ്ത്രവും സദ്യയും കളിചിരികളുമായി ഒരു ദിനം. വിഷു ദിനത്തിൽ അതിരാവിലെ ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രസിദ്ധമായ 5
വെള്ളച്ചാട്ടം കാണാനും മല കയറാനും പച്ചപ്പിന്റെ മടിത്തട്ടിലൂടെ മതിമറന്ന് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് എത്രയെത്ര മനുഷ്യരാണ്. അരുണാചൽ പ്രദേശും മേഘാലയയും സിക്കിമും ഒക്കെ ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളാണ്. അതിൽ വലിപ്പത്തിൽ ചെറുതാണെങ്കിലും നല്ല വൈബ് തരുന്ന മനസ്സിനെ
ആദ്യമായി കാണുന്ന കുറച്ചു പേർ. പെണ്ണുങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അതിന് വേറെ തന്നെ ഒരു ചന്തമാണ്. കടലുണ്ടി പുഴയുടെ ഓളങ്ങളെ തഴുകി, കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് തുഴഞ്ഞൊരു യാത്രയോടെ ആയിരുന്നു ആ മനോഹരമായ ദിവസം ആരംഭിച്ചത്. കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് പതിയെ നീങ്ങുമ്പോൾ റെയിൽപാളത്തിലൂടെ
കായലിന്റെ കുളിരും ഗ്രാമഭംഗിയും കവരിന്റെ മാന്ത്രികതയും മാറ്റുകൂട്ടുന്നയിടമാണ് കുമ്പളങ്ങി. പ്രകൃതി ഒരുക്കിയിരിക്കുന്ന ആ സൗന്ദര്യകാഴ്ച ആസ്വദിക്കണമെങ്കിൽ വേനൽ കടുക്കുമ്പോൾ കുമ്പളങ്ങിയിലേക്കു വണ്ടി കയറണം. കൊച്ചുവള്ളത്തിലെ യാത്രയിൽ തൊട്ടുതലോടിപ്പോകുന്ന ഓളങ്ങൾക്കെല്ലാം തിളങ്ങുന്ന നീല നിറമായിരിക്കും.
ഏപ്രിൽ, കേരളത്തിന്റെ തനതായ ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞ സമയമാണ്. നെന്മാറ വല്ലങ്ങിവേല, ആര്യങ്കാവു പൂരം, ആറാട്ടുപുഴ പൂരം, പടയണി, വിശുദ്ധവാരത്തിലെ തീർഥാടന യാത്രകൾ, മലയാറ്റൂർ പെരുന്നാൾ... എന്നിങ്ങനെ വ്യത്യസ്ത സാംസ്കാരിക ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കുട്ടികളുടെ അവധിക്കാല സമയം കൂടിയാണിത്. ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടൊരു യാത്ര, കാഴ്ചകളുടെ വൈവിധ്യങ്ങളിലേക്കു യാത്രകൾ പ്ലാൻ ചെയ്യാൻ ഒരുങ്ങുകയാണോ. ദാ ഏപ്രിലിലെ ഫെസ്റ്റിവൽ കലണ്ടർ...
എല്ലായ്പ്പോഴും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം. വേനൽ അവധിക്കാലം എത്തുന്നതിന് ഒപ്പം തന്നെ ചൂടും അകമ്പടിയായി എത്തും. പക്ഷേ കേരളത്തിലെ മലകളും കുന്നുകളും വേനൽക്കാലങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തീരപ്രദേശത്തെ അപേക്ഷിച്ച് മലമ്പ്രദേശങ്ങളിൽ ചൂട് കുറവാണ് അനുഭവപ്പെടുന്നത്.
ഏക്കറുകണക്കിന് സ്ഥലത്ത് ആമ്പൽപൂക്കൾ വിരിഞ്ഞു നിന്നപ്പോൾ കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഓഗസ്റ്റ് മാസമായിരുന്നു മലരിക്കലിൽ വസന്തം തീർത്ത് ആമ്പൽപ്പൂക്കൾ വിരിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലരിക്കൽ ഉൾപ്പെടെ പലയിടങ്ങളിലും ഇത്തരത്തിൽ ആമ്പൽ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചു.
പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ
ഉത്തരകേരളത്തിൽ മാത്രമല്ല കർണാടകയുടെ ചില ഭാഗങ്ങളിലും തെയ്യം ഉണ്ട്. പുരാതന കാലം മുതൽ വടക്കൻ കേരളത്തിൽ നിലനിന്നു പോരുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. കളിയാട്ടം എന്നും അറിയപ്പെടുന്ന തെയ്യം. തെയ്യക്കോലം എന്നാണ് ആടയാഭരണങ്ങൾ അണിഞ്ഞ തെയ്യക്കോലത്തിനെ വിശേഷിപ്പിക്കുക. ഒന്നല്ല, രണ്ടല്ല നൂറുകണക്കിന്
വടക്കന് മലബാറിലിത് തെയ്യക്കാലമാണ്. കണ്ണുരുട്ടിയും കരിപുരട്ടിയും കൈപിടിച്ചും കോലാഹലമുയര്ത്തിയും ദൈവങ്ങള് മണ്ണിലിറങ്ങി, മാനെയും മനുഷ്യനെയും അനുഗ്രഹിക്കാനെത്തുന്ന കാലം. തെയ്യവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും, തന്റെ തെയ്യാനുഭവത്തെക്കുറിച്ചും ഹൃദയസ്പര്ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്
മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം
അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. വനിതാ ദിനത്തിൽ ഒരു സൂപ്പർ യാത്രയായാലോ? റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള
തിരുനെല്ലി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നാൽ ബ്രഹ്മഗിരി മലനിരകൾ കാണാം. രാവിലെ ക്ഷേത്ര ദർശനം നടത്തി. സമീപത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ചു. ഏഴര ആകുമ്പോഴേക്കും ഫോറസ്റ്റിന്റെ ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ എത്തണം. എട്ടുമണിക്കു മുൻപ് ട്രെക്കിങ് തുടങ്ങിയാലേ മൂന്നു മണിക്കു മുൻപായി മടങ്ങി എത്താൻ
സൗന്ദര്യം ആവോളമുണ്ട് നമ്മുടെ കേരളത്തിന്. കായലും കടലും കുന്നും മലയുമെല്ലാം നിറഞ്ഞ് മഴയും കാറ്റും മഞ്ഞും വെയിലുമെല്ലാമായി എപ്പോഴും പച്ചയണിഞ്ഞ പ്രകൃതിയുടെ നാട്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സുന്ദരകാഴ്ചകളൊരുക്കുന്ന ഭൂമികയാണ് നമ്മുടേത്. സുന്ദര കാഴ്ചകൾക്ക് അല്പം ഭയത്തിന്റെ മൂടുപടം നൽകിയൊരു യാത്ര
കോട്ടയത്തെ കാഴ്ചകൾ തേടിയിറങ്ങുന്ന സന്ദർശകർ ഒരിക്കലും വിട്ടുകളയാത്ത ഒരിടമാണ് നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുമരകം. ഇവിടേക്ക് അതിഥികളായി എത്തിയത് ഫഹദ് ഫാസിലും നസ്രിയയും. കുമരകത്ത് ലേക്ക് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. കുമരകം, മനോഹരം എന്ന
സമുദ്രനിരപ്പിൽ നിന്നും 8,000 അടി ഉയരത്തിൽ കൊളുക്കു മലയുടെ നെറുകയിലെ മേഘക്കീറുകൾക്കിടയിൽ നിന്നും ഒരു സൂര്യോദയം കാണൽ..... അതായിരുന്നു ഞങ്ങളുടെ മൂന്നാർ യാത്രയുടെ ഉദ്ദേശ്യം. അതിർത്തിക്കപ്പുറത്ത് തേനി ജില്ലയിൽപ്പെട്ട ചെങ്കുത്തായ സിങ്കപ്പാറ എന്ന സഹ്യവിസ്മയത്തിൽ ഉദയസൂര്യൻ വൈരം പതിപ്പിക്കുന്നത്
∙ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിൽ നിർമാണം പൂർത്തിയായ കോടഞ്ചേരി– കക്കാടംപൊയിൽ റീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വരൂ, ആദ്യമലയോര ഹൈവേയുടെ കാഴ്ചകൾ കണ്ട് ഒരുയാത്ര പോവാം. വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഒളിഞ്ഞിരിക്കുന്ന വഴിയോരങ്ങൾ. ജാതിക്കാത്തോട്ടങ്ങളും കാപ്പിച്ചെടികളും അതിരിടുന്ന ഹെയർപിൻ
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
കൊല്ലത്തെത്തിയാൽ കുടുംബവുമായി ഒന്നാസ്വദിച്ച് യാത്ര ചെയ്യാൻ മലയോര മേഖലയായ കിഴക്കൻ ഭാഗത്തെ സഞ്ചാര കേന്ദ്രങ്ങൾ ഇതാ; ∙ മീൻപിടിപ്പാറ മീൻപിടിപ്പാറയിലെ പാറക്കെട്ടുകളിൽ ചിന്നിച്ചിതറി ഒഴുകി എത്തുന്ന വെള്ളത്തിൽ കുളിക്കാനും മനോഹരമായ കാഴ്ചകളും കാണാനും അവസരം. ആകർഷകമായ കുളം, ചെറിയ റൈഡുകൾ ഉൾപ്പെട്ട ചിൽഡ്രൻസ്
ബോളിവുഡ് താരത്തിന്റെ കൊച്ചി സന്ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ, ഇതെപ്പോൾ എന്നാണ് പലർക്കും അറിയേണ്ടത്. ജാൻവി കപൂറിന്റെ കേരളാ യാത്രാ ചിത്രങ്ങൾക്ക് രസകരമായ നിരവധി കമന്റുകളുണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ പരം സുന്ദരി എന്ന സിനിമാ ഷൂട്ടിങ്ങിനാണ് താരം കേരളത്തിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ
കടൽത്തീരം മാത്രമല്ല ആലപ്പുഴയിലേക്ക് ഒരു യാത്രാ പ്രേമിയെ ആകർഷിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഉള്ളത്. കായലുകളും ശാന്തമായ കടൽത്തീരങ്ങളും ഗ്രാമങ്ങളും വഞ്ചിവീടുകളും തുടങ്ങി മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആലപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
കോടഞ്ചേരി∙ മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ് 40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ. ഈ നിരക്കിൽ തുഷാരഗിരിയിലെ
Results 1-25 of 1701
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.