ADVERTISEMENT

മഞ്ഞും തണുപ്പും ആസ്വദിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. ക്രിസ്മസ് പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി മൂന്നാർ അടക്കം മറയൂർ കാന്തല്ലൂർ മേഖലയിലെ റിസോർട്ടുകളും മൺവീടുകളും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമാണ് ഇപ്പോൾ സഞ്ചാരികൾ കൂടുതലായെത്തുന്നത്. 

കോടമഞ്ഞും കുളിരും കമ്പളം വിരിക്കുന്ന പര്‍വതത്തലപ്പുകള്‍. അവയ്ക്കിടയില്‍ ആപ്പിളും ഓറഞ്ചും സ്ട്രോബറിയും കാബേജുമെല്ലാം വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍... കാണാനേറെയുണ്ട് കാന്തല്ലൂരിലും മറയൂരിലും.

kanthaloor-mmarayoor-travel1

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഞ്ഞു പെയ്യുന്ന രാവുകളും മനോഹരമായ കാലാവസ്ഥയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാടായ മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്.

മറയൂരിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് കാന്തല്ലൂർ. ഓറഞ്ച് തോട്ടങ്ങളും ആപ്പിൾ കായ്ക്കുന്ന പറമ്പുകളും പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുമെല്ലാം ഇവിടത്തെ കാഴ്ചകളാണ്. 

English Summary: Marayoor and Kanthalloor Covered with Snow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com