ADVERTISEMENT

നോർത്തേൺ ലൈറ്റ്സും പ്രകൃതിയുടെ അതുല്യ കാഴ്ചകളും ആസ്വദിക്കാനായി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് നോർവേ. കോവിഡും ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശയാത്ര താൽക്കാലികമായി മിക്കവരും ഒഴിവാക്കിയിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ  മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ യാത്രകളും ആരംഭിച്ചു.

മാസ്കും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിരിക്കുകയാണ് നോർവേ. ഒമിക്രോൺ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും എല്ലാവരും വാകസീൻ എടുത്തിട്ടുള്ളതിനാൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നും നിയന്ത്രണങ്ങളെല്ലാം മാറ്റുകയാണെന്നും പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്‌റ്റോർ അറിയിച്ചു. 

ശനിയാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും മൂന്നടി സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുക്കിയ മാര്‍ഗനിർദേശങ്ങൾ അനുസരിച്ച് രോഗം ബാധിക്കുന്നവർ 4 ദിവസം വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണം. രാജ്യാന്തര യാത്രകൾക്ക് മിക്ക വിമാനങ്ങളിലും മാസ്‌ക് ഇപ്പോഴും ധരിക്കണമെന്ന നിര്‍ദേശമുണ്ട്. 

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുന്ന രാജ്യം കൂടിയാണ് നോർവേ. മികച്ച സർക്കാർ ക്ഷേമ പദ്ധതികളും പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗവും സമൃദ്ധമായ സമ്പദ്‌വ്യവസ്ഥയുമെല്ലാം നോര്‍വേയെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നു. മനംമയക്കുന്ന പ്രകൃതിയും സാംസ്കാരികതയും സഞ്ചാരികളോട് സൗഹൃദപരമായി പെരുമാറുന്ന നാട്ടുകാരുമെല്ലാം നോര്‍വേയെ എന്നും പ്രിയനഗരമായിമാറ്റുന്നു.

English Summary: Norway lifts most pandemic restrictions including mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com