ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവതീക്ഷേത്രമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം. ദുർഗ്ഗയാണ്  പ്രതിഷ്ഠ. സരസ്വതി, ലക്ഷ്മി,കാളി അഥവാ പോർക്കലി സങ്കൽപങ്ങളിലും പൂജിക്കുന്നു. 

 

mridanga-saileswari-temple-02-

ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. പഴശ്ശിരാജ യുദ്ധത്തിന് മുൻപ് ഇവിടെ ഗുരുതി പൂജ നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ച നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത് . 

 

mridanga-saileswari-temple-01-

കഥകളിയിലെ വന്ദനശ്ലോകമായ "മാതംഗാന നമബ്ജ വാസര മണീം... "എന്ന കാവ്യം ഇവിടെ വെച്ചാണ് രചിച്ചതെന്നാണ് വിശ്വാസം. ഇത് ഈ ക്ഷേത്രത്തിലെ ഭഗവതിയെ സ്തുതിക്കുന്നതാണ്. 

 

mridanga-saileswari-temple-03-

ക്ഷേത്രസമീപത്ത് പഴശ്ശിരാജാവിന്റെ പൂർണകായ പ്രതിമസ്ഥാപിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന് രണ്ടായിരം വർഷം പഴക്കം പറയപ്പെടുന്നു. 

 

mridanga-saileswari-temple-04-

മൂന്നുപ്രാവശ്യം ഈ ക്ഷേത്രത്തിലെ കോടികൾ വിലയുള്ള പഞ്ചലോഹ നിർമിതമായ വിഗ്രഹം മോഷണം പോവുകയും കള്ളന്മാർ അത് അധികദൂരം കൊണ്ടുപോകാൻ സാധിക്കാതെ ഉപേക്ഷിക്കുകയും ആണ് ഉണ്ടായത്. 

 

പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭി‌ച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ ‌വിഗ്രഹമാണ് ഇതെന്ന കത്തും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് ‌രണ്ടാമത്തെ തവണ വി ഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്. അത് കള്ളന്മാർ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ടാണ് കണ്ടെത്തിയത്.

 

പിന്നീട് മറ്റൊരു കേസിൽ കള്ളന്മാരെ പിടികൂടിയപ്പോളാണ് നടന്ന സംഭവം പൊലീസിന് മനസിലായത്. ഈ വിഗ്രഹം മോഷ്ടി‌‌ച്ചു കഴിഞ്ഞാൽ അവരുടെ സമനില തെറ്റും. എങ്ങോട്ട് പോകണമെന്ന് മനസിലാകാതെ ദിക്ക് ഭ്രമം വരും. ഒപ്പം ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മലമൂത്ര വിസർജനവും നടക്കും. അതോടെ അവർ വിഗ്രഹം ഉപേക്ഷിച്ച് പോവുകയാണ് ചെയ്തത്. 

 

ഇവിടെ നെയ് വിളക്ക് ദേവിക്ക് സമർപ്പിച്ച് പ്രാർഥിച്ചാൽ ഏത് അസാധ്യകാര്യവും നടക്കുമെന്നാണ് വിശ്വാസം. നവരാത്രിയും മീനമാസത്തിലെ പൂരം ഉത്സവവും ആഘോഷമായി കൊണ്ടാടുന്നു. മകരസംക്രാന്തിയും ആഘോഷമാണ്. രാവിലെ 5 ന് നട തുറക്കും. 1 ന് നട അടയ്ക്കും. വീണ്ടും വൈകിട്ട് 5 മുതൽ 8 വരെ നടതുറന്നരിക്കും. അലങ്കാര പൂജ നിത്യപൂജ, വിശേഷാൽ നിറമാല, നിറമാല, ത്രികാലപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. തന്ത്രിമാർ കോഴിക്കോട്ടിരി കുഞ്ഞനിയൻ നമ്പൂതിരിപ്പാട് , നന്ത്യാർ വള്ളി ശങ്കരൻനമ്പൂതിരിപ്പാട്. 

 

തലശ്ശേരി - കൂത്തുപറമ്പ് - ഉരുവച്ചാൽ - ശിവ പുരം - തില്ലങ്കേരി വഴി മുഴക്കുന്നത്ത് എത്തിച്ചേരാം. കണ്ണൂര്‍ -മട്ടന്നൂര്‍ - ഇരിട്ടി -കാക്കയങ്ങാട്- മുഴക്കുന്ന് ക്ഷേത്രം, തലശ്ശേരി - മട്ടന്നൂര്‍ -ഇരിട്ടി - കാക്കയങ്ങാട് -മുഴക്കുന്ന് ക്ഷേത്രംകണ്ണൂര്‍ - മട്ടന്നൂര്‍- ഉളിയില്‍- തില്ലങ്കേരി - മുഴക്കുന്ന് എന്നീ വഴികള്‍ വഴിയും ക്ഷേത്രത്തിലെത്താം . നിത്യേന 12 മുതൽ 2 വരെ  ക്ഷേത്രത്തിൽ അന്നദാനം നടത്തി വരുന്നു . ക്ഷേത്രം ഫോൺ നമ്പർ  : 04902406408 

 

കൊട്ടിയൂർ അമ്പലവും മാമാനിക്കുന്ന് ക്ഷേത്രവും ഇവിടെ അടുത്ത് തന്നെയുള്ള പ്രധാന ക്ഷേത്രങ്ങളാണ്.

 

ലേഖകൻ     

 

Dr. P. B. Rajesh,     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Significance of Mridanga Saileswari Temple 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com