ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ന് ഇടവമാസത്തിലെ പൗർണമി ദിനം. ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിനു ഓരോ ഫലങ്ങളാണ് . ഇതനുസരിച്ചു ഇടവ മാസത്തിലെ പൗർണമി അനുഷ്ഠിച്ചാൽ വിവാഹതടസം മാറുന്നതിനും ദാമ്പത്യസൗഖ്യത്തിനും ഉത്തമമാണ്. ഭഗവതിയെ ധ്യാനിച്ചു ഈ ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ഇന്ന് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കാം. ഈ സ്തോത്രം കൊണ്ട് നിത്യവും ദേവിയെ സ്തുതിക്കുന്നവര്‍ക്ക് ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകും എന്നാണ് വിശ്വാസം.

 

പ്രാത സ്മരാമി ലളിതാ വദനാരവിന്ദം
ബിംബാദരം പൃഥുല മൗക്തിക ശോഭി നാസം
ആകർണ ദീര്‍ഘ നയനം മണി കുണ്ഡലാഢ്യം
മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം
പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലീം

 

രക്താങ്ഗുലീയലസദങ്ഗുലിപല്ലവാഢ്യാം
മാണിക്യ ഹേമ വലയാങ്ഗദ ശോഭ മാനാം
പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീന്‍ദധാനാം
പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം

 

ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം
പദ്മാസനാദിസുരനായക പൂജനീയം
പദ്മാങ്കുശാധ്വജ സുദര്‍ശന ലാഞ്ചനാഢ്യം
പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം

ത്രൈയന്ത വേദ്യ വിഭവാം കരുണാനവദ്യാം
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം
വിദ്യേശ്വരീം നിഗമ വാങ്മനസാതിദൂരാം
പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ

 

കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി
യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ

സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീര്‍ത്തിം 

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700

English Summary : Significance of Pournami in Edavam Month 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com