Activate your premium subscription today
തൃശൂർ ∙ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്.
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും
തൃശൂർ ∙ കുടമാറ്റം വെറും കാഴ്ചയല്ല. തേക്കിൻകാട് മൈതാനത്തിലൂടെ പരന്നൊഴുകുന്ന മനുഷ്യ ജലത്തെ പൂര സന്ധ്യയിൽ തെക്കേ ഗോപുര നടയിലേക്കു വഴിതിരിച്ച് വിടുന്ന മാന്ത്രികതയാണ് അത്. 30 ഗജവീരന്മാർ മുഖാമുഖം നിന്നു ആവേശം തീർക്കുന്ന ആ വിരുന്ന് ഓർമയാകുമോ എന്ന ആശങ്കയിലാണ് പൂര പ്രേമികൾതെക്കേ ഗോപുര നടയിൽ തിടമ്പേറ്റി
തൃശൂർ പൂരച്ചടങ്ങുകൾക്കായി പാറമേക്കാവ് ദേവസ്വം 50 ആനകളെയെങ്കിലും എഴുന്നള്ളിക്കാറുണ്ട്. സഞ്ചാരനിയന്ത്രണമടക്കം പുതിയ ഉത്തരവു നടപ്പായാൽ 15 ആനകളെ പോലും ചടങ്ങിനെത്തിക്കാൻ കഴിയുമെന്നുറപ്പില്ല. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഇത്രയും കാലം ആനകളെ എഴുന്നള്ളിക്കാൻ കഴിഞ്ഞിരുന്നു. പുതിയ ഉത്തരവിൽ സർക്കാർ ഡോക്ടർ വേണമെന്നു നിർബന്ധം പറയുന്നുണ്ട്. അതുണ്ടാക്കാൻ പോകുന്ന പ്രയാസം വേറെ. പൂരനാളിൽ പാറമേക്കാവിന്റെ മുന്നിലെ എഴുന്നള്ളിപ്പിൽ 15 ആനകളാണ് അണിനിരക്കാറുള്ളത്. ആനകൾക്കിടയിൽ 3 മീറ്റർ അകലം നിർബന്ധമാക്കിയാൽ ഇത്രയും ആനകളെ നിർത്താനാകില്ല. ഇലഞ്ഞിത്തറ മേളം നടക്കുന്നിടത്തും ഇതേ ബുദ്ധിമുട്ടുണ്ടാകും. തെക്കോട്ടിറക്കത്തിൽ ആനകൾക്കിടയിൽ ഈ അകലം പാലിക്കാൻ ഒരു വഴിയുമില്ല. ആനകളുടെ അഞ്ചിൽ താഴെയായി ചുരുക്കേണ്ടിവരും.
തൃശൂർ ∙ വെടിക്കെട്ടിനു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭേദഗതി ചെയ്യണമെന്ന പൂരക്കമ്മിറ്റിക്കാരുടെ ആവശ്യത്തിൽ ഇടപെടുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. എല്ലാം ശരിയാക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ പറഞ്ഞു.പൂരം ഭംഗിയായി നടത്താൻ
തൃശൂർ ∙ പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും തങ്ങൾ മനസ്സിൽ കളങ്കമില്ലാത്തവരായതിനാലാണ് മുൻകൂട്ടി മനസ്സിലാകാതിരുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കേന്ദ്ര നിയമങ്ങൾ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം
തൃശൂർ ∙ രാജ്യമാകെ വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം തൃശൂർ പൂരത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക. സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ 5 നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന
തൃശൂർ ∙ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പംനിലവിലുള്ള പ്രശ്നങ്ങൾ കൃത്യമായി ചർച്ച ചെയ്തു പരിഹരിക്കുമെന്നു പൂരം നടത്തിപ്പിനു വേണ്ടി നടത്തിയ ആലോചനാ യോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിയമങ്ങൾ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിനു പുതിയ രൂപരേഖയുണ്ടാക്കും. ഇതിനായി സാങ്കേതിക–നിയമ
തൃശൂർ ∙ ‘പൂരത്തിനു പ്രമാണിത്തം ഏറ്റെടുക്കണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ?’ അഭിമുഖങ്ങൾക്കു നിന്നുകൊടുക്കാൻ വൈമനസ്യമുള്ള കേളത്തിനോട് ഒന്നിലേറെപ്പേർ ഈ ചോദ്യം പിന്നാലെ നടന്നു ചോദിച്ചിട്ടുണ്ട്. ഇവരിലേറെപ്പേർക്കും ലഭിച്ചത് ഏറെക്കുറെ സമാനമായ ഉത്തരമാണ്. ‘ഇലഞ്ഞിത്തറ മേളത്തിനു കൊട്ടാൻ കഴിയുന്നതിനേക്കാൾ വലിയ
തൃശൂർ ∙ തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും വർഷങ്ങളായി പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠനം നടത്താനും പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.വിരമിച്ച ജഡ്ജിമാർ, പൊലീസ്,
തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിന്റെ പേരിൽ കമ്മിഷണർ അങ്കിത് അശോകനെ നീക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ നിർണായകമായത് പൂരനാളിൽ പുലർച്ചെ പൂരം സ്തംഭിച്ചെന്ന മനോരമ വാർത്ത. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതും പൂരപ്പന്തലിലെ ലൈറ്റുകൾ അണച്ചതും അർധരാത്രി ഒന്നരയോടെയാണ്.
തൃശൂർ ∙ ഏതാനും മേലുദ്യോഗസ്ഥരുടെ വിചിത്രമായ തീരുമാനങ്ങളിലൂടെ പഴി കേൾക്കേണ്ടിവരുന്നതു പൂരം ഡ്യൂട്ടി നിർവഹിച്ച മുഴുവൻ പൊലീസ് സേനാംഗങ്ങളും. വിശ്രമമില്ലാതെ ജോലി ചെയ്തും അനിഷ്ട സംഭവങ്ങളില്ലാതെ നോക്കിയും പൊലീസ് ഉദ്യോഗസ്ഥർ ഭംഗിയായി ചുമതല നിർവഹിച്ചെങ്കിലും മേലുദ്യോഗസ്ഥരുടെ യുക്തിക്കു നിരക്കാത്ത
തൃശൂർ ∙ പൂരക്കാലം ആഘോഷം മാത്രമല്ല സൗഹൃദങ്ങൾ കൂടിച്ചേരുന്ന കാലവുമാണ്. പഴയ സൗഹൃദങ്ങളുടെയും, ഒപ്പം പഠിക്കുന്നവരുടെയും ഒത്തുചേരലും പൂരക്കാലത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ ഈ വർഷത്തെ പൂരത്തിനെത്തിയതാണ് തൃശൂർ സ്വദേശിനി ശ്രേയയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെ തന്റെ പതിമൂന്നു കൂട്ടുകാരും. അവരിൽ ചിലർ
തൃശൂർ ∙ ‘രാമൻ, രാമൻ...’ എന്ന വിളികൾക്കൊപ്പം തെക്കേ ഗോപുരം കടന്നെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൊഴുകൈകളോടെ എതിരേറ്റ് ആനപ്രേമികൾ. പതിവുതെറ്റിക്കാരെ രാജകീയമായി തന്നെയായിരുന്നു രാമന്റെ വരവും പോക്കും. വടക്കുന്നാഥനെ വണങ്ങാൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പടിഞ്ഞാറേ ഗോപുരം കടന്നപ്പോഴും തിരിച്ചു
തൃശൂർ ∙ പൊലീസിന്റെ പരുക്കൻ പെരുമാറ്റത്തെച്ചൊല്ലി ദേവസ്വം ഭാരവാഹികളും പൂരക്കമ്മിറ്റിക്കാരും പൂരപ്രേമികളുമായി പലയിടത്തും തർക്കമുണ്ടായി. വിഐപികളുടെ സന്ദർശനത്തിനു ജനത്തെ അകറ്റിനിർത്താൻ ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ മാതൃകയിൽ പലയിടത്തും കടുകട്ടി ബാരിക്കേഡ് ബന്തവസ്സ് ഒരുക്കിയതാണു കൂടുതൽ
തൃശൂർ ∙ തിമിലത്തുടിപ്പിൽ മണ്ണുവിറച്ചു. മദ്ദളപ്പെരുക്കത്തെ വിണ്ണറിഞ്ഞു. ഇടയ്ക്കയിലും ഇടക്കലാശങ്ങളിലും നീർത്തുള്ളി ചിതറി. കൊമ്പിൻമുഴക്കം കാറ്റലയായി വീശി. ഇലത്താളക്കലമ്പത്തിൽ തീപ്പൊരി പാറി. പഞ്ചഭൂത സങ്കൽപ്പത്തിനൊപ്പിച്ചുയർന്ന പഞ്ചവാദ്യപ്പെരുക്കം ഇന്ദ്രിയാതീത അനുഭവമായപ്പോൾ മഠത്തിനു മുന്നിൽ പൂരപ്രേമികൾ
തൃശൂർ ∙ മേടസൂര്യൻ അസ്തമിച്ചതറിയാതെ, ചൂടും വിയർപ്പും ശരീരം കയ്യടക്കുന്നതറിയാതെ ആനപ്പുറങ്ങളിൽ ഉയർന്നു താഴ്ന്ന വർണക്കുടകളുടെ സുന്ദരകാഴ്ച മനസ്സിലേറ്റി ജനസാഗരം. നെറ്റിപ്പട്ടത്തിന്റെ സുവർണ ശോഭ അണിഞ്ഞ കരിവീരന്മാരുടെ മുകളിൽ ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചാരുതയ്ക്കു മീതെ തിരുവമ്പാടി–പാറമേക്കാവ്
തൃശൂർ ∙ തൃശൂർപൂരത്തിന്റെ ഘടക പൂരങ്ങളിലൊന്നിൽ കുറുംകുഴൽ വാദ്യമൊരുക്കാൻ ഇക്കുറി പെൺകുട്ടികളും. മുളങ്കുന്നത്തുകാവ് സ്വദേശി ശ്രീപ്രിയയും താണിക്കുടം സ്വദേശി ഹൃദ്യയുമാണ് പനമുക്കുംപിള്ളി ശാസ്താവിന്റെ പൂരത്തിനു കുഴൽ വായിക്കുന്നത്. ഹൃദ്യയുടെ അച്ഛൻ സുധീഷും കുറുംകുഴലുമായി സംഘത്തിലുണ്ട്.നിധിൻ മംഗലത്തിന്റെ
തൃശൂർ ∙ വൈവിധ്യങ്ങളുടെ പുതുകാഴ്ചകളും താളമേളങ്ങളുടെ മികച്ച കേൾവിയും സമ്മാനിക്കുന്ന ലോകോത്തരമായ കലാ വിരുന്നാണ് ഓരോ തൃശൂർ പൂരവും. ഈ പൂരം മുതൽ അടുത്ത പൂരം വരെ നീളുന്ന കലണ്ടർ ഓരോ തൃശൂരുകാരനും ജീവിതത്തിൽ സൂക്ഷിക്കുന്നു. ഇന്നു പുലർച്ചെ തുടങ്ങി നാളെ ഉച്ചവരെ നീളുന്ന വിവിധ ചടങ്ങുകൾ, എഴുന്നള്ളിപ്പുകൾ, മേളങ്ങൾ എന്നിങ്ങനെ നീളുന്നതാണ് പൂരം. കണ്ടും കേട്ടും തീർക്കാൻ ഒരു പൂരം മാത്രം മതിയാകില്ല. അത്രയ്ക്കുണ്ട് ഓരോ സ്ഥലങ്ങളിലെയും വ്യത്യസ്ത നിറഞ്ഞ വിശേഷങ്ങൾ. ഇന്നും നാളെയും കാണേണ്ട പൂരം ഇങ്ങനെ:
തൃശൂർ ∙ സാങ്കേതിക കാരണങ്ങളാൽ 2 മണിക്കൂറോളം ഫലം വൈകിയെങ്കിലും ഒടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫിറ്റ്നസ് പരിശോധന പാസായി. വൈകിട്ട് അഞ്ചരയോടെ രാമചന്ദ്രനെ ലോറിയിൽ തേക്കിൻകാട് മൈതാനത്തെത്തിച്ചു പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും പാസായോ എന്ന കാര്യത്തിൽ ഫലം പ്രഖ്യാപിക്കാൻ 2 മണിക്കൂറോളം വൈകിയിരുന്നു.
തൃശൂർ ∙ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം... പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി... പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ
അടുത്തു നിൽക്കുമ്പോൾ സൂക്ഷ്മമായി അതു കേൾക്കാം. അകലെ നിന്നു നോക്കുമ്പോൾ ഉജ്വലമായ ഒരു ശബ്ദ–ദൃശ്യമായി അതു മുഴങ്ങും. ഒരു വലിയ മൈതാനം വിസ്താരമേറിയ തിയറ്റർ ആക്കിമാറ്റുന്ന ആ ശബ്ദനാടകമാണ് ഓരോ പൂരവും. ആ തിയറ്ററിലെ ശബ്ദാവതരണം വളരെ അടുത്തു നിന്നു കേൾക്കാം. അപ്പോൾ എണ്ണങ്ങളും വകകളും കലാശങ്ങളും ചേർന്ന് അത് കാതിൽ
മഴവില്ലഴകായി വിരിയുന്ന തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മനോരമ ഓൺലൈനും. മനോരമ ഓൺലൈൻ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക യുട്യൂബ് ചാനലിൽ 19ന് രാവിലെ 9 മുതൽ പൂരാവേശം ലഭ്യമായി തുടങ്ങും. ഘടകപൂരങ്ങൾ കൈവഴികളായി പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുന്നതും മേളപ്പെരുക്കങ്ങളും കുടമാറ്റവും
വെഞ്ചാമരം വീശലെന്ന കലയെ ദാ അടുത്തറിയാം സ്റ്റെപ് 1 പൂരം എഴുന്നള്ളിപ്പിൽ മേളത്തിനു കാലം മാറുമ്പോഴാണു വെഞ്ചാമരം ഉയർത്തേണ്ടത്. പഞ്ചവാദ്യത്തിലാണെങ്കിൽ ഓരോ താളവട്ടം തുടങ്ങുമ്പോഴും വെഞ്ചാമരം വീശണം. ആനപ്പുറത്തു കോലമേന്തുന്നയാളുടെയും കുടപിടിക്കുന്നയാളുടെയും പിന്നിലാണു വെഞ്ചാമരം വീശുന്നയാളുടെ സ്ഥാനം. അതിനും