സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
ഔദ്യോഗികമായി അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും. ആത്മവിശ്വാസക്കുറവിനാല്‍ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും. നിസ്സാരകാര്യങ്ങൾക്കുപോലും ദുർവാശിയുള്ള പുത്രന് നിര്‍ദേശങ്ങളും ഉപദേശങ്ങളും നൽകുവാൻ മാനസികരോഗവിദഗ്ധനെ ആശ്രയിക്കും. പിതൃസ്വത്തിനെക്കുറിച്ച് സഹോദരങ്ങളുടെ ഇടയില്‍ ഉയർന്നു വന്ന അനാവശ്യ തർക്കം ഫലപ്രദമായ രീതിയിൽ പരിഹരിക്കുവാൻ സാധിക്കും.
ശാസ്ത്രപരീക്ഷണനിരീക്ഷണ ഗവേഷകർക്ക് അനുകൂല സാഹചര്യമുണ്ടാകും. പ്രതിസന്ധികൾ തരണം ചെയ്യുവാൻ കഠിനപ്രയത്നം വേണ്ടിവരും. വിദേശ ഉദ്യോഗത്തിന് വിരാമം വന്ന് സ്വദേശത്തേക്ക് മടങ്ങുവാനുള്ള സാധ്യത വർധിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തിയുണ്ടാകും. ദുരാചാരങ്ങളിൽ നിന്നും പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും. അനാരോഗ്യത്താൽ പലപ്പോഴും അവധിയെടുക്കും.
വ്യത്യസ്തങ്ങളായ ഭക്ഷണരീതികൾ ആസ്വദിക്കുവാൻ അവസരമുണ്ടാകും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടിവരും. അഭ്യൂഹങ്ങള്‍ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടുവാനും പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികാരപദം ലഭിക്കുവാനും വഴിയൊരുക്കും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ