ഈ അഞ്ച് രാശിക്കാർക്ക് 2020 ഭാഗ്യവർഷം

Mail This Article
പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു വർഷം ആഗതമായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായാണ് ഭൂരിപക്ഷം പേരും 2020 ലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. അത്തരക്കാർക്ക് ശുഭകരമായ വിശേഷങ്ങളാണ് സൂര്യരാശി നൽകുന്നത്. പല രാശിക്കാർക്കും ഏറെ ഗുണകരമായ വർഷമാണ് 2020. ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ ധാരാളം നേട്ടങ്ങളും ഭാഗ്യദേവതയുടെ കടാക്ഷവുമുണ്ടാകും.
കാപ്രികോൺ, വിർഗോ, ടോറസ്, ലിയോ, സാജിറ്റേറിയസ് എന്നീ അഞ്ചു രാശിക്കാർക്ക് പുതുവർഷം ഏറെ ഗുണഫലങ്ങൾ നൽകും. ഇവരുടെ ജീവിതചക്രത്തിലെ തന്നെ ഭാഗ്യം നിറഞ്ഞ വർഷമായിരിക്കും 2020. മികച്ച അവസരങ്ങളും ഒരുപിടി നേട്ടങ്ങളും ഈ രാശിക്കാരെ കാത്തിരിപ്പുണ്ടെന്നു സൂര്യരാശി പറയുന്നു.
കാപ്രികോൺ ( ഡിസംബർ 22 - ജനുവരി 20 )
കാപ്രികോൺ രാശിക്കാരെ സംബന്ധിച്ച് അവരുടെ ജീവിത്തിലെ മികച്ച വർഷങ്ങളിലൊന്നാണ് 2020. കാലങ്ങൾ നീണ്ടുനിന്ന പരിശ്രമങ്ങൾക്കെല്ലാം ഫലപ്രാപ്തി കൈവരും. ഏതു കാര്യത്തിലേർപ്പെട്ടാലും ഇക്കൂട്ടർക്ക് വിജയം സുനിശ്ചിതമായിരിക്കും. 2020 കാപ്രികോൺ രാശിക്കാരുടെ
വിജയവർഷമായിരിക്കുമെന്നു നിസംശയം പറയാമെന്നാണ് സൂര്യരാശി പറയുന്നത്.
വിർഗോ ( ഓഗസ്റ്റ് 23 - സെപ്റ്റംബർ 22 )
പുതുവർഷം വിർഗോ രാശിക്കാർക്കു ഏറെ മികച്ചതായിരിക്കും. 2020 ഇവരെ സംബന്ധിച്ച് സാമ്പത്തികമായി വളരെ മുന്നേറ്റമുണ്ടാകുന്ന വർഷമായിരിക്കും. ധനപരമായ ഉയർച്ച ഉണ്ടാകുന്നതിനൊപ്പം തന്നെ ഇക്കൂട്ടർ പണമിടപാടുകളിൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തേണ്ടതും അത്യാവശ്യമാണ്. പുതിയ സംരംഭങ്ങളിൽ പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് ഇരുവട്ടം ആലോചിക്കുന്ന ശീലം ഈ രാശിക്കാർക്കുണ്ടെങ്കിലും ഇത്തവണ ഭാഗ്യം ഇവരുടെ പക്ഷത്തായതു കൊണ്ട് തന്നെ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം സുനിശ്ചിതമായിരിക്കും.
ടോറസ് ( ഏപ്രിൽ 20 - മെയ് 21 )
വർഷത്തിന്റെ തുടക്കം ഈ രാശിക്കാരെ സംബന്ധിച്ച് അല്പം ആശങ്കകളുടേതാകുമെങ്കിലും കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇവർക്കു അനുകൂലമായി ഭവിക്കും. വ്യാഴത്തിന്റെയും ശനിയുടെയും അനുകൂല ഭാവം ഭാഗ്യം പ്രദാനം ചെയ്യും. പുതിയ പങ്കാളിയെ കണ്ടെത്തി പ്രണയബന്ധത്തിൽ ഏർപ്പെടുന്നതിനിടയുണ്ട്. സാമ്പത്തികമായ ഭദ്രത കൈവരുന്നതിനു ആ പ്രണയബന്ധം സഹായിക്കും.
ലിയോ ( ജൂലൈ 22 - ഓഗസ്റ്റ് 23 )
ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യരാശികളിലെ സുപ്രധാനിയാണ് ലിയോ. അധികം അധ്വാനമില്ലാതെ തന്നെ പ്രധാനയിടങ്ങളിൽ ശ്രദ്ധാകേന്ദ്രമായി മാറാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവുണ്ട്. വളരെ ഊർജസ്വലമായ സ്വഭാവ സവിശേഷതകളും ആരെയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിപ്രഭാവവും ഇക്കൂട്ടരുടെ കൈമുതലായിരിക്കും. വിജയിക്കാനുള്ള മനോഭാവം ഇവരെ എല്ലായ്‌പ്പോഴും വിജയത്തിന്റെ പാതയിലേക്ക് നയിക്കും. 2020 ലിയോ രാശിക്കാരെ സംബന്ധിച്ച് ആരോഗ്യപരമായി മികച്ചതായിരിക്കും. അനുകൂലമായ നിരവധി അവസരങ്ങൾ ഇവർക്ക് വന്നുചേരും. കൂടാതെ, ഏർപ്പെട്ടിരിക്കുന്ന പ്രണയബന്ധങ്ങൾ സുഖകരമായി മുന്നോട്ടു പോകുന്നതിനുമിടയുണ്ട്.
സാജിറ്റേറിയസ് ( നവംബർ 22 - ഡിസംബർ 21 )
സൂര്യരാശികളിലെ തന്നെ അതിസാഹസികരെന്നു അറിയപ്പെടുന്ന രാശിക്കാരാണ് സാജിറ്റേറിയസ്. വളരെ സ്വതന്ത്രമായും ഭാവനാത്മാകമായും ചിന്തിക്കുന്നവരാണ് ഈ രാശിക്കാർ. അതിരുകളില്ലാതെ ആഗ്രഹിക്കുകയും അതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നതിന് ഇക്കൂട്ടർക്കു യാതൊരു മടിയുമുണ്ടാകില്ല. തടസ്സങ്ങളെ തരണം ചെയ്തു കൊണ്ട് തങ്ങളുടെ ലക്ഷ്യത്തിലെത്താൻ ഈ വർഷം ഇവർക്കു സാധിക്കും. തുടർച്ചയായി അലട്ടിക്കൊണ്ടിരുന്നു പ്രശ്‌നങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ കഴിയും. ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായ ധാരാളം അവസരങ്ങൾ വന്നുചേരും. കൂടാതെ, യാത്രാപ്രിയരായ സാജിറ്റേറിയസ് രാശിക്കാർക്കു 2020 സന്തോഷം നൽകുന്ന നിരവധി യാത്രകളുടേതു കൂടിയായിരിക്കും.
English Summery : Zodiac Yearly Prediction 2020