ADVERTISEMENT

മേടക്കൂർ:-( അശ്വതി, ഭരണി, കാർത്തിക 1/4)

 ഈശ്വരാനുകൂല്യമുള്ള വർഷമാണ്. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏറെ കാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വരുമാനം വർധിക്കുന്ന കാലം കൂടി ആയിരിക്കുമെന്ന് കാണുന്നു. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

 

ഇടവക്കൂർ :-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

 പ്രവർത്തനരംഗത്ത് ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്. ജോലി ഒരു കാരണവശാലും രാജി വെയ്ക്കരുത്. കുടുംബ ജീവിതം തൃപ്തികരമായി തുടരും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് ഭാഗ്യം ലഭിക്കും. ആരോഗ്യം തൃപ്തികരം ആയി തുടരും.

 

മിഥുനക്കൂർ:-(മകയിര്യം1/2, തിരുവാതിര, പുണർതം 3/4 ) 

ഈ വർഷം പൊതുവേ ഭാഗ്യമുള്ള കാലമായി തുടരും. അവിവാഹിതരുടെ വിവാഹം നടക്കും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പൂർണമായും വിട്ടുമാറും. മക്കളെ കൊണ്ട് സന്തോഷിക്കാൻ അവസരം ഒത്തു വരും. വരുമാനം നല്ല നിലയിൽ ആയി തീരും.

 

കർക്കിടകക്കൂർ:- (പുണർതം 1/4, പൂയം, ആയില്യം )

 പല തടസങ്ങളും നേരിടേണ്ടി വരാം. അപകടസാധ്യത ഉള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമല്ല. സാമ്പത്തിക  ക്ലേശത്തിനും സാധ്യത കൂടുതലാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ ചെയ്യുക. ആരോഗ്യം തൃപ്തികരം ആണ്.

 

ചിങ്ങക്കൂർ:-( മകം, പൂരം, ഉത്രം 1/4)

പല വഴിയിലൂടെ പണം വന്നു ചേരും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത ഉണ്ട്. ആരോഗ്യം തൃപ്തികരമായി തുടരും. അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്. മനഃക്ലേശം തുടരും. വ്യാപാരം വർധിക്കുന്ന വർഷം ആണിത്. ദൈവാദീനമുള്ള വർഷമാണിത്. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി തീരും.

 

കന്നിക്കൂർ:-(ഉത്രം3/4,അത്തം,ചിത്തിര1/2)

പല കാര്യങ്ങളും മന്ദഗതിയിൽ ആകാം അഥവാ പല പ്രാവശ്യം ശ്രമിച്ചാൽ ആകും ഒരു കാര്യം നടക്കുക. സാമ്പത്തിക ഞെരുക്കത്തിനും സാധ്യത കാണുന്നു. ദൈവാദീനം കുറഞ്ഞ കാലമാണ് പ്രാർഥനകളും പുണ്യകർമങ്ങളും മുടങ്ങാതെ നടത്തുക. വർഷാവസാനം നന്ന്.

 

തുലാക്കൂർ:-(ചിത്തിര1/2,ചോതി, വിശാഖം3/4)

വർഷം മുഴുവനും നല്ലതാണ്. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. സന്താന ഭാഗ്യം ഉണ്ടാകും. കുടുംബ ത്തിൽ സമാധാനം നിലനിൽക്കും. ദീർഘ കാല പ്രതീക്ഷകൾ സഫലമാകും. ദൈവാധീനം ഉള്ള സമയമാണ്.

 

വൃശ്ചികക്കൂർ:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

കഴിഞ്ഞ വർഷത്തെക്കാൾ ഗുണകരമായ കാലമാണ് ആണ്. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ധനസ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  സാധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും .മക്കളെ കൊണ്ട് സന്തോഷിക്കാൻ കഴിയും.

 

ധനുക്കൂർ: (മൂലം,പൂരാടം, ഉത്രാടം 1/4)

പണത്തിനു ഞെരുക്കം ഉണ്ടാകാൻ സാധ്യതയുള്ള ഒരു വർഷമാണ് ഇത്. അതിനാൽ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.ആരോഗ്യം തൃപ്തികരമാണ്.വർഷാവസാനം മികച്ചതാണ്.

 

മകരക്കൂർ:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

ധനസ്ഥിതി മെച്ചപ്പെടുന്ന വർഷമാണിത്. പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ആഗ്രഹിച്ച ഉപരിപഠനം സാധ്യമാകാന്ന സമയം ആണിത്. പുതിയ സംരംഭങ്ങ ൾ വിജയിക്കും. ഈശ്വരാധീനമുള്ളതിനാൽ ഏറെ കാലമായി അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

 

കുംഭക്കൂർ:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

ഗുണദോഷ സമ്മിശ്രമായ കാലമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. പുണ്യ കർമ്മങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കുക . അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരം ആണ്.

 

മീനക്കൂർ:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

പൊതുവേ ചിലവുകൾ വർധിക്കുന്ന കാലമാണ്. തീർഥ യാത്ര നടത്താൻ സാധ്യതയുണ്ട്. പണം മുടക്കി ആരംഭിച്ച സംരംഭങ്ങളിൽ നിന്നും ലാഭം ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ചിലർക്ക് വിദേശത്ത് ഉദ്യോഗത്തിനു അവസരം ലഭിക്കും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Vishu Prediction 2021 by Dr P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com