ADVERTISEMENT

കുട്ടികളിലെ അമിതവണ്ണം 21-ാം നൂറ്റാണ്ടിലെ ​വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുകയാണ്. ലോകത്ത് 5 വയസ്സിൽ താഴെയുള്ള 41 മില്യൻ കുട്ടികൾ അമിതവണ്ണമുള്ളവരാണെന്നാണ് ലോക ആരോ​ഗ്യ സംഘടനയുടെ കണക്ക്. ഈ അമിതവണ്ണം കുട്ടികൾ വളരുമ്പോൾ ​തുടരുന്നു. ഇത് പിന്നീട് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ജീവിതത്തിന്റെ നിലവാരം താഴുക, സാമൂഹികമായ പ്രത്യാഘാതങ്ങൾ, മാനസികമായ നിലയെ ബാധിക്കാനുള്ള സാധ്യത എന്നിങ്ങനെ പ്രശ്നങ്ങൾ സങ്കീർണമാണ്. അതിനാൽ അമിതവണ്ണത്തെ മാതാപിതാക്കൾ ​ഗൗരവമായി എടുക്കേണ്ടതുണ്ട്. 

 

നിശ്ചിത പ്രായത്തിൽ ഉയരത്തിലും ആവശ്യമായതിലും അധികം ഭാരം ശരീരത്തിനുണ്ടാവുകയും ഇത് കുട്ടിയുടെ ആരോ​ഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് അമിത വണ്ണം എന്നു പറയാനാവുക. പല കാരണങ്ങൽ കൊണ്ട് അമിത വണ്ണമുണ്ടാകാം. ജനിതക കാരണങ്ങളും ശാരീരിക ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങൾ. ഫാസ്റ്റ്ഫുഡുകളുടെ സ്വീകാര്യത, ടെലിവിഷനും മൊബൈലിനും ചെലവഴിക്കുന്ന സമയത്തിന്റെ വർധനവ്, കളിക്കാനുള്ള ​ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവ് എന്നിവയും ഇതിനെല്ലാം വഴിവയ്ക്കുന്നു. 

 

ടൈപ്പ് 2 പ്രമഹം, കൊളസ്ട്രോൾ, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ലിവർ പ്രശ്നങ്ങൾ, മസിലുകളുടെയും എല്ലുകളുടെയും ബലക്കുറവ്, ആസ്മ പോലുള്ള ശ്വാസപ്രശ്നങ്ങൾ, ഉറക്കക്കുറവ്, ആത്മവിശ്വാസക്കുറവ് ഉൾപ്പെടയുള്ള മാനസിക പ്രശ്നങ്ങൾ എന്നിവയും അമിതവണ്ണം മൂലമുണ്ടാകുന്നു. 

 

ഭക്ഷണരീതിയിൽ മതിയായ ശ്രദ്ധ നൽകുകയാണ് അമിതവണ്ണം നിയന്ത്രിക്കാനുള്ള ആദ്യ വഴി. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുകയാണ് ഇതിൽ പ്രധാനം. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്സും ഉൾപ്പെടുത്താം. ദിവസവും കളിക്കാനോ, വ്യായാമം ചെയ്യാനോ അവരെ നിർബന്ധിക്കാം. ടിവി, കമ്പ്യൂട്ടർ എന്നിവ ഉപയോ​ഗിക്കാൻ ഒരു നിശ്ചിത സമയം മാത്രം അനുവദിക്കുക. ശരിയായ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പക്കുക. ആരോ​ഗ്യപരമായ കാര്യങ്ങൾ, ആഹാരരീതികൾ എന്നിവയിൽ കൃത്യമായ അവബോധം മക്കൾക്ക് പകർന്നു നൽകാനും മാതാപിതാക്കൾ മടിക്കരുത്. പ്രശ്നം ​ഗുരുതരമാണെന്നു തോന്നിയാൽ ആരോ​ഗ്യ വിദ​ഗ്ധരുടെ സേവനം തേടാനും മടിക്കരുത്. 

 

Content Summary : Childhood obesity: causes and consequences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com