15 തദ്ദേശ സ്ഥാപനങ്ങൾ എലിപ്പനി ഹോട്സ്പോട്ടുകൾ

Mail This Article
ആലപ്പുഴ∙ ജില്ലയിൽ 15 തദ്ദേശ സ്ഥാപനങ്ങൾ എലിപ്പനി ഹോട്സ്പോട്ടുകളായി ആരോഗ്യവകുപ്പ് കണ്ടെത്തി. ആലപ്പുഴ നഗരസഭ, ഭരണിക്കാവ്, ചെറുതന, ചെന്നിത്തല, ആര്യാട്, നൂറനാട്, പള്ളിപ്പുറം, അമ്പലപ്പുഴ നോർത്ത്, കൈനകരി, മണ്ണഞ്ചേരി, പുന്നപ്ര വടക്ക്, നെടുമുടി, മാരാരിക്കുളം സൗത്ത്, പള്ളിപ്പാട്, ചെട്ടികുളങ്ങര എന്നിവയാണു ജില്ലയിലെ എലിപ്പനി ഹോട്സ്പോട്ടുകൾ.
ആലപ്പുഴ, ചേർത്തല നഗരസഭകളും പുന്നപ്ര വടക്ക്, ചെട്ടികാട്, ചുനക്കര പഞ്ചായത്തുകളും ഡെങ്കിപ്പനി ഹോട്സ്പോട്ട് പട്ടികയിൽ ഇടം പിടിച്ചു. ഈ വർഷം ജനുവരി മുതൽ ജൂലൈ 5 വരെയുള്ള രോഗ സ്ഥിരീകരണം അനുസരിച്ചാണു ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. ജില്ലയിൽ പുതിയ ഹോട്സ്പോട്ടുകളില്ലെന്നു ഡിഎംഒ: ജമുന വർഗീസ് പറഞ്ഞു.
ഹോട്സ്പോട്ടുകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങളും മറ്റു ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മഴ കുറയുന്നതോടെ കൊതുകിന്റെ ഉറവിട നശീകരണം വേഗത്തിലാക്കുമെന്നും ഡിഎംഒ പറഞ്ഞു.