ADVERTISEMENT

കൊച്ചി ∙ ചരിത്രവും പൈതൃകവും സംരക്ഷിക്കാനും അതു നഗരാസൂത്രണത്തിൽ ഇഴചേർക്കാനും ലക്ഷ്യമിട്ടു കൊച്ചിക്കു വേണ്ടി സാംസ്കാരിക നയത്തിനു രൂപം നൽകുന്നു. എംജി സർവകലാശാലയിലെ സെന്റർ ഫോർ അർബൻ സ്റ്റഡീസിന്റെ സഹകരണത്തോടെയാണു കൊച്ചി കോർപറേഷൻ സാംസ്കാരിക നയം തയാറാക്കുന്നത്. നഗരത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടിസ്ഥാനപ്പെടുത്തിയുള്ള നയരൂപീകരണം കൊച്ചിയുടെ ആസൂത്രണത്തിലും വികസനത്തിലും സഹായകരമാകുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. യുവ ഗവേഷകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം നൂതനാശയങ്ങൾ നടപ്പാക്കാനും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

സെന്റർ ഫോർ അർബൻ സ്റ്റഡീസിലെ ഗവേഷകരുടെ നേതൃത്വത്തിൽ തയാറാക്കിയ കരടു രൂപരേഖയുടെ അടിസ്ഥാനത്തിൽ കോർപറേഷനുമായി പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. കോർപറേഷന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നയത്തിന് അന്തിമ രൂപം നൽകും. ജനുവരിയോടെ സാംസ്കാരിക നയം പുറത്തിറക്കാനാണ് ആലോചിക്കുന്നത്. സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കൊച്ചിയുടെ ചരിത്ര പൈതൃകം, ദൈനംദിന ജീവിതവും സംസ്കാരവും തമ്മിലുള്ള ബന്ധം,

കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സംസ്കാരത്തെ നോക്കിക്കാണുന്നത് എന്നീ മൂന്നു കാര്യങ്ങളിലൂന്നിയാണു പ്രധാനമായും സാംസ്കാരിക നയം ചിട്ടപ്പെടുത്തുന്നത്. സ്ഥിരമായി കാണുന്ന സാംസ്കാരിക ചിഹ്നങ്ങൾക്കുമപ്പുറമുള്ള കാര്യങ്ങളും നയരൂപീകരണത്തിൽ പ്രസക്തമാകും.സർക്കാരിന്റെ പൊതു നയങ്ങളിലുൾപ്പെടെ സംസ്കാരത്തിനു പ്രാധാന്യം നൽകണമെന്നതു സുസ്ഥിര വികസനത്തിനായുള്ള യുനെസ്കോയുടെ 2030 അജൻഡയിലുൾപ്പെടുന്നതാണ്.

ആർട് സ്പേയ്സ് കൊച്ചി (ആസ്ക്) പോലുള്ള പദ്ധതികളിലൂടെ പൊതു ഇടങ്ങൾ ആളുകൾ ഒത്തു ചേരുന്ന സാംസ്കാരിക ഇടങ്ങൾ കൂടിയാക്കാനുള്ള ശ്രമങ്ങൾക്കു കോർപറേഷൻ നേരത്തേ തുടക്കമിട്ടിരുന്നു. നിലവിലുള്ള പൊതു ഇടങ്ങൾ സാംസ്കാരികമായി എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സാംസ്കാരിക നയം വഴികാട്ടിയാകും. ഈ രംഗത്തു പ്രവർത്തിക്കുന്നവരുമായി ചർച്ചകൾ നടത്തി അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണു സാംസ്കാരിക നയത്തിന് അന്തിമ രൂപം നൽകുക.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com