എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠന ഗവേഷണ കേന്ദ്രത്തിലെത്തിയ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.
Mail This Article
×
ADVERTISEMENT
കൊച്ചി∙ മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാന്ധി കാട്ടിയ വഴികളിലെ വെളിച്ചം തന്നെയാണ് ഏവർക്കും ജീവിതത്തിലേക്കുള്ള പ്രത്യാശ. എല്ലാ തലമുറകൾക്കും മാതൃകയാക്കാവുന്ന മഹനീയ വ്യക്തിത്വമാണ് ഗാന്ധി. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ഗാന്ധിയൻ രാഷ്ട്രീയത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്.
ഡിസിസിയിൽ എത്തിയ ദയാഭായിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആദരിച്ചു ഡോ. ടി എസ് ജോയ്, ജോസഫ് ആന്റണി, ഹെൻട്രി ഓസ്റ്റിൻ, എൻ ആർ ശ്രീകുമാർ, ഷൈജു കേളന്തറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
English Summary:
Mahatma Gandhi's enduring influence inspired social activist Dayabhai's life and work. Her visit to the Sabarmati Study and Research Centre in Kochi underscores the continued relevance of Gandhian ideals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.