ADVERTISEMENT

ആലുവ∙ പറന്നുപോകാതിരിക്കാൻ ചിറകു മുറിച്ചെന്ന് ആരോപിച്ചു ശിവരാത്രി മണപ്പുറത്തെ കൈനോട്ടക്കാരുടെ 5 തത്തകളെ എസ്പിസിഎ പിടികൂടി വനംവകുപ്പിനു കൈമാറി. അറസ്റ്റ് ഭയന്നു കൈനോട്ടക്കാർ കൂടുകൾ ഉപേക്ഷിച്ച് ഓടിപ്പോയി. ഷെഡ്യൂൾഡ് വിഭാഗത്തിൽ പെട്ട അലക്സാൻഡ്രിയ ഇനം തത്തകളെയാണു പിടികൂടിയത്. 3 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നു പരിശോധനയ്ക്കു നേതൃത്വം നൽകിയ ടി.കെ. സജീവ് പറഞ്ഞു. തത്തകൾക്കു വനംവകുപ്പിന്റെ കോടനാട് പക്ഷിസങ്കേതത്തിൽ ശുശ്രൂഷയും പരിചരണവും നൽകിയ ശേഷം സുഖമാകുമ്പോൾ വനത്തിൽ പറത്തിവിടും.

English Summary:

Parrot wing clipping leads to SPCA seizure at Aluva Shiva Ratri fair. Five Alexandrine parrots, belonging to a scheduled tribe, were rescued and handed over to the Forest Department.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com