ADVERTISEMENT

മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല നാളെ തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു. ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം മേയിൽ നടത്തിയ കണക്കെടുപ്പിൽ മേഖലയിൽ 803 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 128 എണ്ണം കഴിഞ്ഞ വർഷം പുതുതായി പിറന്ന കുഞ്ഞുങ്ങളായിരുന്നു.

രാജമലയിലേക്കുള്ള വഴി
കൊച്ചി-ധനുഷ് കോടി ദേശീയപാത വഴി, കൊച്ചി, തേനി ഭാഗത്തു നിന്നു വരുന്നവർക്ക് മൂന്നാർ ടൗണിലെത്തിയ ശേഷം മറയൂർ റോഡിൽ 8 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമൈലിലെ രാജമല പ്രവേശനകവാടത്തിലെത്താം. ഉദുമൽപേട്ട ഭാഗത്തു നിന്നു വരുന്നവർക്കും അഞ്ചാംമൈലിൽ എത്താം. സന്ദർശന സമയം രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ. www.iravikulamnationalpark.in ,www.munnarwildlife.com

പുതിയ സംവിധാനം
രാജമല സന്ദർശനം പൂർണമായി ഓൺലൈൻ സംവിധാനമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുതൽ വാട്സാപ് വഴി ലഭിക്കുന്ന ക്യൂആർ കോഡ് വഴി ചാറ്റ്ബോട്ടി‍ൽ പോയി വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിരക്ക് ഇങ്ങനെ: മുതിർന്നവർ - 200 സ്കൂൾ വിദ്യാർഥികൾ - 150 വിദേശികൾ- 500 (പ്രവേശനം ദിവസം 2800 പേർക്ക് മാത്രം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com