വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തി മന്ത്രി മുഹമ്മദ് റിയാസ് - വിഡിയോ

Mail This Article
×
വാഗമൺ ∙ വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തില്‍ പറന്നുവെന്ന് അറിയിച്ച് മന്ത്രി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചു. പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കല്‍. സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി ആകാശപ്പറക്കല്‍ നടത്തിയത്. വാഗമണ്ണിൽ നിന്നു 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടന്നത്.
English Summary:
Minister P.A. Muhammad Riyas enjoyed a thrilling paragliding experience in Vagamon, Kerala, reaching 3500 feet. He participated in the International Paragliding Festival, promoting adventure tourism in the state.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.