പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന് ജീവപര്യന്തം

Mail This Article
മട്ടന്നൂർ ∙ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരനെ ജീവപര്യന്തം തടവിനും 1.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.മട്ടന്നൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനീറ്റ ജോസഫാണു ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരുലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണം. മട്ടന്നൂരിൽ പോക്സോ കോടതി ആരംഭിച്ച ശേഷമുള്ള ആദ്യ ജീവപര്യന്തം ശിക്ഷയാണിത്.
2019ൽ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ അന്നത്തെ എസ്ഐ പി.വിജേഷാണ് അന്വേഷണം ആരംഭിച്ചത്. എസ്ഐ അജീഷ് കുമാർ കേസന്വേഷണം തുടരുകയും എസ്ഐ എം.എൻ.ബിജോയ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.