ADVERTISEMENT

ഉദുമ ∙ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. ബേക്കൽ ബദരിയ നഗർ സബീന മൻസിലിലെ സിദ്ദിഖിനെയാണ് (40) കരയ്ക്ക് കയറ്റിയത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം. 70 അടിയോളം ആഴമുള്ള കിണറിൽ തടിക്കസേര ഇറക്കി കയറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവ് തന്നെ അഗ്നിശമന സേനയെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാസർകോട് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കൃഷ്ണകുമാർ, ഫയർ ഓഫിസർമാരായ ഷംനാദ്, ശങ്കർ, ജീവൻ, ഫയർമാൻ ഡ്രൈവർമാരായ ഷബിൽ, അനിഷ്, സജിത് എന്നിവരും സമീപവാസികളും അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com