കാസർകോട് ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ആശാ പ്രവർത്തക നിയമനം : കാസർകോട് ∙ നഗരസഭ നാലാം വാർഡിലെ ആശാപ്രവർത്തകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എൽസി. പ്രായം 45നു താഴെ. അപേക്ഷകർ വാർഡിൽ സ്ഥിരതാമസമാക്കിയ വിവാഹിതരോ വിവാഹ ബന്ധം വേർപെടുത്തിയവരോ, വിധവകളോ അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. അഭിമുഖം 28ന് 3നു ജനറൽ ആശുപത്രിയിൽ. 04994–230080.
കൂടിക്കാഴ്ച നടത്തും
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ(മലയാളം മീഡിയം, നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ 709/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 2, 3, 4, 9, 10, 11 തീയതികളിൽ പിഎസ്‌സി കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലാ ഓഫിസുകളിലും എറണാകുളം റീജനൽ ഓഫിസിലും കൂടിക്കാഴ്ച നടത്തും.
എട്ടാം ക്ലാസ് പ്രവേശനം
ചെറുവത്തൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്കു പ്രവേശനം ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 9400006497.