ADVERTISEMENT

ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ ഒഴിവ്
കാസർകോട് ∙ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ ഭാവിയിലുണ്ടാകുന്ന കംപ്യൂട്ടർ അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻ‌ഡന്റ്, പ്യൂൺ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വിരമിച്ച കോടതി ജീവനക്കാരിൽനിന്നും മറ്റു സർക്കാർ ജീവനക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട്-671123 എന്ന വിലാസത്തിൽ ഏപ്രിൽ 15ന് വൈകുന്നേരം 5 വരെ നേരിട്ടും തപാലിലും സ്വീകരിക്കും. ഫോൺ- 04994-256390.

എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്ട്രേഷൻ ക്യാംപെയ്ൻ നാളെ
കാഞ്ഞങ്ങാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യമേഖലയിൽ തൊഴിൽ നേടാൻ അവസരമൊരുക്കുന്നു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ റജിസ്‌ട്രേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു. ജോലി നേടാൻ ആവശ്യമായ ഇന്റർവ്യൂ ട്രെയ്നിങ്, ഇംഗ്ലിഷ് ക്ലാസുകൾ, സോഫ്റ്റ് സ്‌കിൽ ട്രെയ്നിങ് തുടങ്ങിയവ ഒറ്റത്തവണ റജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റർ വഴി ലഭ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10നു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കാർഡ് പകർപ്പുകൾ സഹിതം ഹാജരാകണം. 250 രൂപ ഫീസ് അടച്ചു റജിസ്ട്രേഷൻ നടത്താനുള്ള അവസരമുണ്ട്. പ്രായ പരിധി 18-35, യോഗ്യത എസ്എസ്എൽസി മുതൽ. ഫോൺ- 9207155700.

സിവിൽ സർവീസ്: അവധിക്കാല ബാച്ചുകളിലേക്ക് അപേക്ഷിക്കാം
കാഞ്ഞങ്ങാട് ∙ സിവി‍ൽ സർവീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് സബ് സെന്ററിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കു സിവിൽ പരിശീലന അവധിക്കാല ബാച്ചുകൾ നടത്തുന്നു. ഏപ്രിൽ 21 മുതൽ മേയ് 17 വരെയാണ് അവധിക്കാല ക്ലാസുകൾ. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഒന്നു വരെയാണ് ക്ലാസുകൾ. ഹൈസ്കൂൾ വിദ്യാർഥികൾ ടാലന്റ് ഡവലപ്മെന്റ് കോഴ്സിനും ഹയർസെക്കൻഡറി വിദ്യാർഥികൾ ഫൗണ്ടേഷൻ സ്കിൽ കോഴ്സിനുമാണ് അപേക്ഷിക്കേണ്ടത്. താൽപര്യമുള്ള വിദ്യാർഥികൾ www.kscsa.org എന്ന സൈറ്റിലൂടെ ഓൺലൈനായി ഫീസടച്ചു റജിസ്റ്റർ ചെയ്യണം. ഫോൺ: 8281098876, 94965 60993.

ബ്ലോക്ക് കോഓർഡിനേറ്റർ ഒഴിവ്
കാസർകോട് ∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. കന്നഡയില്‌ ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാകണം. ടെക്നോളജി ആൻഡ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ 2 വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 18-35. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 11നു മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി റജിസ്റ്റർ ചെയ്യണം.

പഴയകാല ചലച്ചിത്ര ഗാനാലാപന മത്സരം
ഇരിയ∙ കാട്ടുമാടം ജവാഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാട്ടുമാടത്ത് 29ന് വൈകിട്ട് പഴയകാല ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. എം.ട.ി.പ്രസീത നീലേശ്വരം ഉദ്ഘാടനം ചെയ്യും. സൂര്യൻ ഇരിയ മുഖ്യാതിഥിയാകും. റജിസ്ട്രേഷന് 9188799417 നമ്പറിൽ വിളിക്കണം.

കൊട്ടാരില്ലം തറവാട് കളിയാട്ടം ഇന്നും, നാളെയും
കാഞ്ഞങ്ങാട് ∙ വെള്ളിക്കോത്ത് അതിയാൽ തെരു കൊട്ടാരില്ലം തറവാട് കളിയാട്ടം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 7.30ന് അരിത്രാവൽ, വൈകിട്ട് 6ന് സമൂഹ പ്രാർഥന, 7ന് തെയ്യം കൊടുക്കൽ, 8ന് പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, തുടർന്നു മോന്തിക്കോലം, കുളിച്ചുതോറ്റം. നാളെ രാവിലെ 5ന് പടവീരൻ തെയ്യം, 7ന് കുറത്തിയമ്മ, 8.30ന് കുണ്ടോർ ചാമുണ്ഡി, 10ന് പടിഞ്ഞാറേ ചാമുണ്ഡി, 11ന് വിഷ്ണുമൂർത്തി, 1ന് അന്നദാനം, 2ന് ചൂളിയാർ ഭഗവതി, 3ന് മൂവാളംകുഴി ചാമുണ്ഡി, 4.30ന് ഗുളികൻ തെയ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com