സുള്ള്യയിലും പരിസരത്തും കടുത്ത ചൂടിന് ആശ്വാസം പകർന്ന് വേനൽമഴ

Mail This Article
സുള്ള്യ ∙ കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുള്ള്യയിലും പരിസരങ്ങളിലും വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ ചില പ്രദേശങ്ങളിൽ സാധാരണ മഴ ലഭിച്ചു. സുള്ള്യ നഗരത്തിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത ചൂടാണ് സുള്ള്യയിൽ അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ച മുതൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.
5 മണിക്കുശേഷം വിവിധ സ്ഥലങ്ങളിൽ മഴ പെയ്തു.ഇടിയോടു കൂടിയ മഴയാണ് പെയ്തത്. പുത്തൂർ, കടബ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും മഴ പെയ്തു. മഴ പെയ്തതോടെ ചൂടിനു കുറച്ച് കുറവ് ഉണ്ടായി. ശക്തമായ കാറ്റും വീശി. കാറ്റിൽ മരം തകർന്ന് വൈദ്യുതി ലൈനിനു മുകളിൽ വീണ് സുള്ള്യയിലേക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ മരം തകർന്ന് വീണും മറ്റും നാശനഷ്ടം സംഭവിച്ചു.