ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറപ്പി ഉപയോഗിച്ചത് 90 പേർക്ക്. ജില്ലയിൽ കൊല്ലം മെഡിക്കൽ കോളജിൽ മാത്രമാണു നിലവിൽ കോവിഡ് രോഗികൾക്കു പ്ലാസ്മ തെറപ്പി ചെയ്യുന്നത്. മരുന്നു കണ്ടെത്തിയിട്ടില്ലാത്ത കോവിഡിൽ നിന്നു വേഗത്തിൽ മുക്തി നേടാനായി നിലവിൽ ചെയ്തു വരുന്ന ചികിത്സാ രീതിയാണു പ്ലാസ്മ തെറപ്പി. ജില്ലയിൽ സബ് കലക്ടർ അടക്കം ഇതു വരെ 96 പേരാണു പ്ലാസ്മ ദാനം ചെയ്തത്.  ഒരാളിൽ നിന്നെടുക്കുന്ന പ്ലാസ്മ രണ്ടു പേർക്കു നൽകാൻ സാധിക്കും. കോവിഡ് മുക്തരായ 18 മുതൽ 65 വയസ്സ് വരെയുള്ളവർക്കു ദാനം ചെയ്യാം.  ദാതാവിന് 50 കിലോയ്ക്കു മുകളിൽ ഭാരം ഉണ്ടാകണം.

മറ്റ് അസുഖങ്ങൾ ഇല്ലാത്തവർക്കും എച്ച്ബി കൗണ്ട് 12നു മുകളിലുള്ളവർക്കും ദാനം ചെയ്യാം. പ്രായമേറിയവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും അടിയന്തരമായി പ്ലാസ്മ തെറപ്പി ചെയ്യേണ്ട സാഹചര്യമുണ്ടായേക്കാം. ഒരു വ്യക്തിക്കു തന്നെ രണ്ടോ അതിലധികമോ തവണ പ്ലാസ്മ നൽകേണ്ടതായും വന്നേക്കാം.അപൂർവ രക്തഗ്രൂപ്പുകളായ ഒ നെഗറ്റീവ്, ബി നെഗറ്റീവ് എന്നിവ കൂടുതലായി വേണ്ടി വരും. പലരും ഭയം കാരണമാണു പ്ലാസ്മ ദാനത്തിനു തയാറാകാത്തതെന്നു ഡോക്ടർമാർ പറയുന്നു. എന്നാൽ സാധാരണ രക്തം ദാനം ചെയ്യുന്നതു പോലെ തന്നെയാണു പ്ലാസ്മ ദാനവും.

എന്താണ് പ്ലാസ്മ തെറപ്പി

കോവിഡ് മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചു രോഗികളെ ചികിത്സിക്കുന്ന രീതിയാണു കൊവാലന്റ് പ്ലാസ്മ തെറപ്പി. രക്തത്തിലെ ചുവന്ന രക്താണുക്കളെയും ശ്വേത രക്താണുക്കളെയും വേർതിരിക്കുമ്പോൾ ലഭിക്കുന്ന ദ്രാവകമാണു പ്ലാസ്മ. കോവിഡ് മുക്തരായി ഒരു മാസത്തിനു ശേഷമാണു പ്ലാസ്മ ദാനം ചെയ്യേണ്ടത്. ഇവരുടെ രക്തത്തിൽ നിന്നു പ്ലാസ്മ വേർതിരിച്ചു ശുദ്ധീകരിച്ച് കോവിഡ് ബാധിതനായ വ്യക്തിക്കു നൽകുന്ന രീതിയാണു പ്ലാസ്മ തെറപ്പി

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com