ADVERTISEMENT

സഹകരണ അർബൻ ബാങ്ക് 31 ന് പ്രവർത്തിക്കും
കൊല്ലം ∙ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ എല്ലാ ശാഖകളും ഹെഡ് ഓഫിസും 31ന് തുറന്ന് പ്രവർത്തിക്കും.

ബാങ്ക് അവധി
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

അഭിനയ പഠന ക്യാംപ് 
കൊല്ലം ∙ കുട്ടികൾക്കായുള്ള അവധിക്കാല അഭിനയ പഠന ക്യാംപ് ഏപ്രിൽ 14 മുതൽ മേയ് 8 വരെ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.  തിയറ്റർ ആക്ടിങ്, പെർഫോമിങ് സ്കിറ്റ്സ്, വ്യക്തിത്വ വികസനം, ബ്രെയ്ൻ ജിം എക്സർസൈസ് തുടങ്ങിയവയിലാണു പരിശീലനം. 6 മുതൽ 17 വയസ്സ് വരെയുള്ളവർക്കു പങ്കെടുക്കാം. 99955 39004.

സൗജന്യ എൻജി.ക്രാഷ് കോഴ്സ്
കൊട്ടാരക്കര∙  ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് നേതൃത്വത്തിൽ സൗജന്യ എൻജിനീയറിങ്  ക്രാഷ് കോഴ്സ് നടത്തുന്നു. പ്ലസ് ടു ന് മാത്തമാറ്റിക്സ് പഠിച്ച വിദ്യാർഥികൾക്ക്  പങ്കെടുക്കാം.കോളജ് വെബ്സൈറ്റിൽ നൽകിയ ലിങ്കിൽ ഏപ്രിൽ 1 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 8547005039, 9995670738, 9447266800 ,"www.cekottarakkara.ihrd.ac.in

ഫുട്ബോൾ പരിശീലന ക്യാംപ്: റജിസ്ട്രേഷൻ തുടങ്ങി
കൊല്ലം ∙ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന ക്യാംപിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. ഗോൾ കീപ്പേഴ്സിനു പ്രത്യേക പരിശീലനം നൽകും. 9633407009.

മെഡിക്കൽ ഓഫിസർ
കൊല്ലം∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇഎസ്ഐ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കും.  അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഏപ്രിൽ നാലിന് രാവിലെ 10ന് പോളയത്തോട്ടിലെ റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ അഭിമുഖത്തിനെത്തണം.  0474-2742341.

ഒഴിവ്
കൊല്ലം∙ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു.  krdasuraksha @ gmail.com ൽ അപേക്ഷിക്കണം. ഫോൺ: 9496847273.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com