15 വർഷത്തെ കാത്തിരിപ്പ്; നാൽവർ സംഘമെത്തി, നാലിരട്ടി സന്തോഷം

Mail This Article
അതിരമ്പുഴ ∙ നാൽവർ സംഘമെത്തി, ഉള്ളാട്ടുപറമ്പിൽ വീട്ടിൽ ആഘോഷം. ശ്രീകണ്ഠമംഗലം ഉള്ളാട്ടുപറമ്പിൽ സുരേഷിനും പ്രസന്ന കുമാരിക്കുമാണ് 15 വർഷത്തെ കാത്തിരിപ്പിനു ശേഷം നാലുമക്കൾ ജനിച്ചത്. കാരിത്താസ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം എല്ലാവരും വീട്ടിലെത്തി.മൂത്തയാൾ ശങ്കർ സുരേഷ്; പൊന്നോമനകളുടെ പേരുകൾ പ്രസന്ന കുമാരി വെളിപ്പെടുത്തി. ലക്ഷ്മിയാണ് രണ്ടാമത്തെയാൾ. കാശിനാഥൻ മൂന്നാമനും കാർത്തിക് നാലാമനും. നാലു പേരും തമ്മിൽ ഒരു മിനിറ്റ് വീതമാണു പ്രായവ്യത്യാസം. 17ന് ഉച്ചയ്ക്ക് 1.59നാണ് ശങ്കറിന്റെ ജനനം.
‘ഏറ്റുമാനുരപ്പന്റെ അനുഗ്രഹം മൂലമാണു കുട്ടികളെ ലഭിച്ചത്. അതിനാലാണ് ശങ്കറെന്നും കാശിനാഥനെന്നും പേരിട്ടത്. ശിവന്റെ മകനാണല്ലോ കാർത്തികേയൻ. സുരേഷിന്റെ അമ്മയുടെ പേരാണു ലക്ഷ്മി. നാലു പേരാണെന്ന് നേരത്തേ അറിഞ്ഞിരുന്നു. അന്നു മുതൽ ഏറെ ശ്രദ്ധിച്ചു– പ്രസന്ന പറഞ്ഞു.