മണിപ്പൂർ വംശീയ കലാപം: ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

Mail This Article
കോഴിക്കോട്∙ വംശീയ കലാപത്താൽ കലുഷിതമായ മണിപ്പൂരിൽ അക്രമം തടയാനാവാതെ ഭരണകൂടം നിസംഗമായിട്ട് മാസങ്ങളായി. അതിക്രൂരമായ ആക്രമണങ്ങളുടെയും വംശീയ വെറിയുടെയും ചിത്രങ്ങളാണ് മണിപ്പൂർ നമ്മളോട് പങ്കുവയ്ക്കുന്നത്. മണിപ്പൂരിലെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്, കെ.എം. നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി.കെ. സുമേഷ് നന്ദിയും പറഞ്ഞു. ശനിയാഴ്ച മുഴുവൻ മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും.