എസ്എംഎ മരുന്ന് സൗജന്യമാക്കണമെന്നു സിയ

Mail This Article
കോഴിക്കോട്∙ ‘ആറു വയസ്സിനുമുകളിൽ പ്രായമുള്ള കുട്ടികൾക്കും എസ്എംഎ രോഗത്തിന്റെ മരുന്ന് സൗജന്യമായി കൊടുക്കണം..’ ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ പ്രഭാതയോഗത്തിൽ മുഖ്യമന്ത്രിയോടു പറഞ്ഞു. സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്എംഎ) രോഗിയായ സിയ മെഹ്റിന്റെ ശസ്ത്രക്രിയ സർക്കാർ ഏറ്റെടുത്താണ് സൗജന്യമായി നടത്തിയത്.
സ്വന്തം കാലുകൾ കൊണ്ട് എഴുന്നേറ്റു നിൽക്കാൻ സാധിക്കാത്തയാളാണ് 15 വയസ്സുകാരി സിയ. ഉമ്മയ്ക്കൊപ്പം വീൽ ചെയറിലാണ് പരിപാടിക്കെത്തിയത്. എസ്എംഎ ടൈപ്പ് വൺ, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനായി ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.