ADVERTISEMENT

തിരൂർ ∙ മലയാളം എഴുതാൻ അറിയില്ലെങ്കിലും മുടങ്ങാതെ തുഞ്ചൻപറമ്പിൽ വന്ന് തമിഴിൽ ഹരിശ്രീ കുറിക്കുന്ന എൺപതുകാരി ഇത്തവണയും മകനോടൊപ്പം എത്തി. വർഷങ്ങൾക്കു മുൻപ് തിരൂരിലെത്തി വ്യാപാരം തുടങ്ങിയ യുപി സ്വദേശി പരേതനായ മുരാരിലാൽ ചൗരസ്യയുടെ ഭാര്യ തമിഴ്നാട്ടുകാരി മനോരമയാണ് തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചുവട്ടിൽ ഹരിശ്രീ എഴുതാൻ എത്തിയത്.

വർഷങ്ങൾക്കു മുൻപ് വെറ്റിലക്കച്ചവടത്തിനാണ് കുടുംബം ഇവിടെയെത്തിയത്. പിന്നീട് സിനിമയുടെ സിഡി വിൽക്കുന്ന സ്ഥാപനങ്ങൾ ആരംഭിച്ചു. ഇക്കാലയളവിനുള്ളിൽ മനോഹരമായി മലയാളം പറയാൻ പഠിച്ചെങ്കിലും എഴുതാൻ അറിയില്ല. ഇതാണ് മനോരമ തമിഴിൽ ഹരിശ്രീ എഴുതാൻ കാരണം. എല്ലാ വർഷവും തുഞ്ചൻ ഉത്സവത്തിന് ഇവിടെ വന്ന് എഴുതുന്ന പതിവുണ്ട്. ഇത്തവണ മകൻ അരുണിനോടൊപ്പമാണ് മനോരമ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com