ADVERTISEMENT

ജില്ലാതല ‘ലിയോറ ഫെസ്റ്റ്'  സമ്മർ ക്യാംപ്’ മേയിൽ
മലപ്പുറം ∙ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ‘ലിയോറ ഫെസ്റ്റ്' സമ്മർ ക്യാംപ്’ മേയിൽ നടക്കും. ക്യാംപിൽ മികച്ച പ്രകടനം നടത്തുന്ന 140 കുട്ടികൾക്ക് 2026ൽ നടക്കുന്ന രാജ്യാന്തര ഇന്നവേഷൻ കോൺക്ലേവിൽ ആശയാവതരണം നടത്താൻ അവസരമുണ്ടാകും. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികൾക്ക് സംരംഭകത്വത്തിന്റെ നൂതനപാഠങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൈൻഡ് ബ്ലോവേഴ്സ് ക്യാംപെയ്നിന്റെ തുടർച്ചയാണ് ലിയോറ ‌ക്യാംപ്. ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലെ അഭിരുചികൾ കണ്ടെത്തി സർഗാത്മക വാസനകൾ വികസിപ്പിക്കുകയാണു ക്യാംപിന്റെ ലക്ഷ്യം.

മികവ് തെളിയിക്കുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പരിശീലനം നൽകിയ ശേഷമായിരിക്കും രാജ്യാന്തര ഇന്നവേഷൻ കോൺക്ലേവിൽ ആശയാവതരണം നടത്താനുളള അവസരം ലഭ്യമാക്കുകയെന്ന് കുടുംബശ്രീ അറിയിച്ചു. സമ്മർ ക്യാംപിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബാലസഭ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 8ന് സംസ്ഥാനത്ത് എല്ലാ വാർഡുകളിലും ബാലസംഗമം സംഘടിപ്പിക്കും. ഇതിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി പഞ്ചായത്ത്, നഗരസഭാതലത്തിൽ ഏകദിന ശിൽപശാലയും തുടർന്ന് ബ്ലോക്ക് തല ഇന്നവേഷൻ ഫെസ്റ്റും സംഘടിപ്പിക്കും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് 3 ദിവസത്തെ ജില്ലാതല സമ്മർ ക്യാംപിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഓരോ ജില്ലയിലും 50 കുട്ടികൾ വീതം ക്യാംപിൽ പങ്കെടുക്കും.

റഗുലർ സപ്ലിമെന്ററി പരീക്ഷ
∙എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴാം സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബിടെക്, (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മേയ് 12നു തുടങ്ങും. കേന്ദ്രം: ടഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രിയങ്ക ഗാന്ധി നാളെ വണ്ടൂരിൽ
വണ്ടൂർ∙ പ്രിയങ്ക ഗാന്ധി എംപി നാളെ വണ്ടൂരിലെത്തും. വൈകിട്ടു 3.30ന് പോരൂർ പുളിയക്കോട് കെടി കൺവൻഷൻ സെന്ററിൽ, രാഹുൽഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിർമിച്ച 29 വീടുകളുടെ താക്കോൽ കുടുംബങ്ങൾക്കു പ്രിയങ്ക കൈമാറും. ഏഴ് ഭിന്നശേഷിക്കാർക്കു സ്കൂട്ടറും വിതരണം ചെയ്യും.

അറിയിപ്പ്
∙ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബറിലൂടെയുള്ള അതിവേഗ ഇന്റർനെറ്റും സൗജന്യ ലാൻഡ്‌ലൈൻ കണക്‌ഷനും സൗജന്യ മോഡവും ഉൾപ്പെടെ ലഭിക്കുന്നു. നേരത്തേ ഉണ്ടായിരുന്ന നമ്പറിൽതന്നെ കണക്‌ഷൻ കിട്ടും. ഫോൺ: 9188921561.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com