മണിപ്പുർ കലാപ വാർഷികം: സർക്കാരുകളെ വിമർശിച്ച് മഹിളാ ഫെഡറേഷൻ
Mail This Article
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ചർച്ചയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
ഒരു വർഷമായിട്ടും മണിപ്പുരിലെ സംഘർഷം അവസാനിക്കുന്നില്ല. ആളുകൾ ഇപ്പോഴും കൊല്ലപ്പെടുന്നു. പ്രശ്ന പരിഹാരത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.
പാനൽ ചർച്ചയിൽ സിപിഐ നേതാവ് ആനി രാജ, സിപിഎം നേതാവ് സുഭാഷിണി അലി, നിഷ സിദ്ധു, ഡൽഹി സർവകലാശാല അധ്യാപകൻ അപൂർവാനന്ദ് എന്നിവർ പങ്കെടുത്തു.
മാധ്യമ പ്രവർത്തക പമേല ഫിലിപ്പോസ് മോഡറേറ്ററായിരുന്നു. ആന്റോ അക്കരയുടെ 'മണിപ്പുർ: ഇന്ത്യൻ ജനാധിപത്യത്തിന്റെ കളങ്കം' എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി അതിരൂപതയുടെ എക്യുമെനിക്കൽ കമ്മിഷൻ ഗോൾ ഡാക് ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ മെഴുകുതിരി കത്തിച്ചു പ്രാർഥന നടത്തി. ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോ നേതൃത്വം നൽകി.