ഭർത്താവിന്റെ ഫോൺ നോക്കിയ നവവധുവിന് മർദനം
Mail This Article
കോയമ്പത്തൂർ∙ ഭർത്താവിന്റെ ഫോൺ പരിശോധിച്ച നവവധുവിനു മർദനമേറ്റു. യുവതിയുടെ പരാതിയിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഒറ്റക്കൽ മണ്ഡപം സ്വദേശിയായ 27 വയസ്സുകാരിയുടെ പരാതിയിൽ ഒണ്ടിപുതുർ സ്വദേശി ശരവണ കുമാർ (29), പിതാവ് കല്യാണസുന്ദരം (60), മാതാവ് കൽപന (48) എന്നിവരെ കോയമ്പത്തൂർ ഈസ്റ്റ് വനിതാ പൊലീസ് ഇൻസ്പെക്ടർ രുഗ്മിണി അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് 12നാണ് കോയമ്പത്തൂരിൽ ഐടി ജീവനക്കാരനായ ശരവണ കുമാറുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. മാർച്ച് 17ന് ശരവണന്റെ മൊബൈൽ ഫോൺ യുവതി പരിശോധിച്ചതിൽ മറ്റൊരു യുവതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവതിയെ 3 പേരും ചേർന്ന് മർദിച്ചത്. വിവാഹ സമയത്ത് നൽകിയ 40 പവൻ ആഭരണങ്ങളും യുവാവിന്റെ മാതാപിതാക്കൾ വാങ്ങിവച്ചിരുന്നു. അറസ്റ്റിലായ മൂന്നുപേരെയും റിമാൻഡ് ചെയ്തു.