കോവിഡ് പോസിറ്റീവായിട്ടും വോട്ട് നഷ്ടമാക്കിയില്ല
Mail This Article
×
മല്ലപ്പള്ളി ∙ കോവിഡ് പോസിറ്റീവായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതെ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസും കുടുംബവുമാണ് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് പോസിറ്റീവായിട്ട് 8 ദിവസമായി. ഭർത്താവ് പി.ഡി. കുര്യാക്കോസിനു കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇവരുടെ മക്കളായ ഹർഷ അന്ന കുര്യാക്കോസ്, ഹിരൺ പി. കുര്യാക്കോസ് എന്നിവരും വോട്ടവകാശം വിനിയോഗിച്ചു. ഇരുവർക്കും 7 ദിവസമായി കോവിഡ് പോസിറ്റീവായിട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗീത കുര്യാക്കോസിന് എതിരായി മത്സരിച്ച എബിമോളും കുടുംബവും കോവിഡ് പോസിറ്റീവായതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.