ADVERTISEMENT

തിരുവനന്തപുരം∙ കോളജ് ഓഫ് എൻജിനീയറിങിന്റെ വാർഷിക സാംസ്കാരിക ഉത്സവമായ ധ്വനി മെയ് 20 മുതൽ 22 വരെ നടക്കും.  ഹബ്ബ ഇൻഡി എന്നതാണ് ഈ വർഷത്തെ ധ്വനിയുടെ തീം. സ്വതന്ത്ര കലാകാരന്മാരുടെയും പുനരുജ്ജീവിപ്പിച്ച അവരുടെ കലയുടെയും ആഘോഷമാണ് ഹബ്ബ ഇൻഡി. ഔദ്യോഗിക ധ്വനി വെബ്സൈറ്റ് (dhwanicet.org) വഴി റജിസ്ട്രേഷൻ നടത്താം.

 

∙ഹെവൻ  ലൈവ് സ്റ്റേജ്

 

ധ്വനിയുടെ ഭാഗമായി നടത്തുന്ന ഓപ്പൺ മൈക്ക് ഇവന്റാണ് ഹെവൻ. തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ ഭാഗമല്ലാത്തവർക്കായാണ് ഈ പരിപാടി. ഏതു കലയിലും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കാം.

 

∙ ധ്വനി ഫ്ലീ മാർക്കറ്റ്

 

ധ്വനി ഫ്ലീ മാർക്കറ്റ് കച്ചവടക്കാർക്കും കരകൗശല വിദഗ്ധർക്കും അവരുടെ കലാസൃഷ്ടികളും കരകൗശലവസ്തുക്കളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും വിൽക്കാനും വേദി ഒരുക്കുന്നു. 'ഹബ്ബ ഇൻഡി' എന്ന തീം, ചെറുകിട ബിസിനസ് ഉടമകൾക്ക് അവരുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും സ്ഥാപനം വളർത്താനും അവസരം നൽകുകയാണ് ലക്ഷ്യമിടുന്നത്.

 

∙സ്പോട് ലൈറ്റ്

 

ഹാസ്യ, മാജിക് ഷോകളുടെ വിരുന്നാണ് സ്പോട് ലൈറ്റ്.

 

∙പ്രോ ഷോ

 

ഏറ്റവും ചടുലവും ചലനാത്മകവുമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കലാകാരന്മാരാണ് പ്രോ ഷോയിൽ പങ്കെടുക്കുന്നത്.

 

∙രംഗം

 

വളർന്നുവരുന്ന സംവിധായകരുടെ ഷോർട്ട് ഫിലിമുകൾക്കു വേദി ഒരുക്കുക എന്നതാണ് രംഗത്തിന്റെ ലക്ഷ്യം. സംവിധായകരായ അമൽ നീരദ്, കമൽ കെ.എം., അപ്പു എൻ. ഭട്ടതിരി എന്നിവരടങ്ങുന്നതാണ് ഈ വർഷത്തെ ജൂറി. മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവയ്ക്ക് അവാർഡ് നൽകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com