ADVERTISEMENT

തിരുവനന്തപുരം ∙ വറചട്ടയിൽ കടല പൊട്ടിത്തെറിക്കുന്നതു പോലെയുള്ള തീപ്പൊരി ഡയലോഗുകളുമായി സിനിമയിൽ തകർത്താടിയ ഈ നടൻ ആരെന്നായിരുന്നു അന്നു പ്രേക്ഷകരുടെ ചോദ്യം. നിങ്ങളുടെ വർത്തമാനങ്ങൾ കേട്ട് ജനം തിയറ്ററിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. 1978 ൽ, ചിത്രം ഗമൻ. ഓർക്കുന്നുണ്ടോ അത്? –സ്മിത പാട്ടീലായിരുന്നു അതിനു പിന്നിൽ. ‘യു മസ്റ്റ് കം’ എന്നവർ ആവർത്തിച്ചുകൊണ്ടിരുന്നു. നാടകത്തിൽ ഞാൻ സ്വസ്ഥനായിരുന്നു. പക്ഷേ സിനിമയിലേക്ക് വന്നേ ഒക്കൂവെന്നു സ്മിത നിർബന്ധം പിടിച്ചു. അങ്ങനെ ‘ആവിഷ്കാറി’ൽ നിന്ന് തൽക്കാലം അവധിയെടുത്തു. അതായിരുന്നു എന്റെ സമിതി. അവിടെ എന്റെ കരുത്തായിരുന്ന സുലഭ ദേശ്പാണ്ഡെയും വിജയ് മേത്തയും സിനിമയിലേക്കു പോകാൻ പറഞ്ഞു.  

പരുക്കൻ വേഷങ്ങളും നീണ്ട ഡയലോഗുകളാണ് താങ്കളുടെ പഞ്ച് പോയിന്റ്. ഇത് അധികം ആളുകൾക്കില്ല?  
–നാടകമാണെന്റെ തട്ടകം. 2 മണിക്കൂർ തുടർച്ചയായി അഭിനയിക്കാൻ എനിക്കൊരു പ്രയാസവുമില്ല. നീണ്ട ഡയലോഗുകൾ പഠിച്ചു പറയുന്നതാണ്. നടൻ കഥാപാത്രമായി മാറിയാൽ പിന്നീട് സംഭാഷണങ്ങൾ തനിയെ വന്നുകൊള്ളും. ആ റിഥം നഷ്ടപ്പെട്ടാൽ എനിക്ക് കാർഡിയാക് അറസ്റ്റ് വരും. എന്നിലെ നടൻ അവിടെ തീരും. 

മെയിൻ സ്ട്രീം സിനിമകൾക്കൊപ്പം താങ്കൾ മറാത്തി സിനിമയിലും സജീവമാണ്? 
നാടകത്തിലും സജീവമാണെന്ന് പറയൂ. ഇനി മലയാളത്തിലേക്കാണ് വരുന്നത്. ഭാഷ ഒരിക്കലും ഒരു നടന് വെല്ലുവിളിയല്ല.  

മലയാള സിനിമ ഉറപ്പിച്ചോ? 
–അതാണെന്റെ ചോദ്യം. 50 വർഷമായി സിനിമയിൽ വന്നിട്ട്. ഇവിടേക്ക് എന്തുകൊണ്ട് വിളിച്ചില്ല? മമ്മൂട്ടിയും ലാലും ശോഭനയും നല്ല അഭിനേതാക്കളാണ്. രേവതിക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ ഞാൻ ഒട്ടും മടിയനല്ല. നന്നായി അധ്വാനിക്കുന്നില്ലേ?  അടൂർ ഗോപാലകൃഷ്ണനെ കണ്ടപ്പോഴും എനിക്കു വേഷം തരാത്തതിനെ പറ്റിയാണ് ചോദിച്ചത്.

അടൂരിന്റെ അടുത്ത ചിത്രത്തിൽ താങ്കളാണെന്നു കേട്ടു? 
–ഞാൻ ചോദിച്ചു വാങ്ങിയതാണ്. പ്രതിഫലം വേണ്ട. അപ്പോൾ കാശു വാങ്ങാത്ത നടനെ വേണ്ടെന്ന് . അടൂരിന്റെ വീട്ടിൽ രണ്ടര മണിക്കൂർ ചെലവഴിച്ചു. അത് മറക്കാനാകില്ല. അദ്ദേഹത്തിന് ഇനി എനിക്കായി സിനിമയുണ്ടാക്കേണ്ടി വരും. (ചിരി). രഞ്ജിത്തും ഒരു സിനിമ പറഞ്ഞിട്ടുണ്ട്.

നടൻ ആയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? 
–കണ്ടിട്ടെന്ത് തോന്നുന്നു?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com